ചേരുവകൾ
ഗോതമ്പ് മാവ്– 2 കപ്പ്
വെള്ളം – 1 1/2 കപ്പ്
ഉപ്പ്- ആവശ്യത്തിന്
പഞ്ചസാര– 1 ടീസ്പൂൺ
എണ്ണ അല്ലെങ്കിൽ നെയ്യ്– 2 ടീസ്പൂൺ
തയ്യാറാക്കുന്ന വിധം
ഒരു പാത്രത്തിൽ രണ്ട് കപ്പ് ഗോതമ്പ് പൊടിയെടുക്കാം. അതിലേയ്ക്ക് ആവശ്യത്തിന് ഉപ്പും ഒരു ടീസ്പൂൺ പഞ്ചസാരയും ചേർത്തിളക്കി യോജിപ്പിക്കാം.
ശേഷം രണ്ട് ടീസ്പൂൺ എണ്ണ അല്ലെങ്കിൽ നെയ്യ് കൂടി ഒഴിച്ച് മാവ് കുഴയ്ക്കാം.
കട്ടകളില്ലാതെ മാവ് കുഴയ്ക്കാം. മാവ് കൈയ്യിൽ പറ്റിപ്പിടിക്കുന്നുണ്ടെങ്കിൽ കുറച്ച് നെയ്യ് കൈയ്യിൽ പുരട്ടാം.
കുഴച്ച മാവ് 10 മിനിറ്റ് അടച്ചു വയ്ക്കാം.
മാവ് ചെറിയ ഉരുളകളാക്കാം. ശേഷം നന്നായി പരത്തിയെടുക്കാം.
കട്ടി കുറച്ച് പരത്താൻ ശ്രദ്ധിക്കാം.
ഒരു പാൻ അടുപ്പിൽ വച്ചു ചൂടാക്കാം. അതിലേയ്ക്ക് എണ്ണയോ നെയ്യോ പുരട്ടാം.
പാൻ നന്നായി ചൂടായതിനു ശേഷം തീ കുറച്ചു വയ്ക്കാം. ഇതിലേയ്ക്ക് പരത്തിയ മാവ് വച്ച് ഇരുവശങ്ങളും ചുട്ടെടുക്കാം.
ഇരുവശങ്ങളും വെന്തുവരുമ്പോൾ ഇടയ്ക്ക് നെയ്യ് പുരട്ടി കൊടുക്കാം.
ഇത് ചൂടോടെ കഴിച്ചു നോക്കൂ.