+

സൂരജ് വധക്കേസ് പ്രതി മനോരാജന്റെ ശിക്ഷാവിധി ഹൈക്കോടതി മരവിപ്പിച്ച് ജാമ്യം അനുവദിച്ചു

2005 ഓഗസ്റ്റ് ഏഴിന് രാവിലെയായിരുന്നു കൊലപാതകം നടന്നത്.

ആര്‍ എസ് എസ് പ്രവര്‍ത്തകന്‍ കണ്ണൂര്‍ സൂരജ് വധക്കേസ് പ്രതി മനോരാജന്റെ ശിക്ഷാവിധി ഹൈക്കോടതി മരവിപ്പിച്ച് ജാമ്യം അനുവദിച്ചു. വിചാരണക്കോടതി വിധിയില്‍ പിഴവുണ്ടെന്ന് നിരീക്ഷിച്ചാണ് ജസ്റ്റിസ്സുമാരായ വി രാജാ, വിജയരാഘവന്‍, കെ വി ജയകുമാര്‍ എന്നിവര്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റെ ഇടക്കാല ഉത്തരവ്.
2005 ഓഗസ്റ്റ് ഏഴിന് രാവിലെയായിരുന്നു കൊലപാതകം നടന്നത്. മുഴുപ്പിലങ്ങാട് ടെലിഫോണ്‍ എക്സചേഞ്ചിന് മുന്‍പില്‍ ഓട്ടോറിക്ഷയില്‍ എത്തിയ സംഘം സൂരജിനെ വെട്ടികൊലപ്പെടുത്തി എന്നാണ് കേസ്. സിപിഐഎം വിട്ട് ബി ജെ പിയില്‍ ചേര്‍ന്നതിന്റെ രാഷ്ട്രീയ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണം എന്നയിരുന്നു കുറ്റപത്രം. ടികെ രജീഷ് നല്‍കിയ കുറ്റസമ്മത മൊഴിയനുസരിച്ചാണ് പിഎം മനോരാജിനെ പ്രതിചേര്‍ത്തത്. മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി പിഎം മനോജിന്റെ സഹോദരനാണ് പിഎം മനോരാജന്‍.


ജീവപര്യന്തം ശിക്ഷ റദ്ദാക്കണമെന്ന ആവശ്യത്തില്‍ ഹൈക്കോടതി വാദം കേള്‍ക്കും. അഞ്ചാം പ്രതിയായ പിഎം മനോരാജന് ജീവപര്യന്തം തടവും അന്‍പതിനായിരം രൂപ പിഴയും ആണ് വിചാരണക്കോടതി ശിക്ഷ വിധിച്ചത്. കേസില്‍ രണ്ട് മുതല്‍ ഒന്‍പത് വരെയുള്ള എട്ട് പ്രതികള്‍ക്ക് ജീവപര്യന്തം ശിക്ഷയാണ് വിചാരണക്കോടതി നല്‍കിയത്.

facebook twitter