ഡയറ്റ് ചെയ്യുന്നവർക്കായി ഇതാ ഒരു സൂപ്പ്

07:23 PM Sep 14, 2025 | Neha Nair

ചേരുവകൾ

1. ഓട്സ് -ഒരു കപ്പ്

2. പരിപ്പ് (ചുവന്ന പരിപ്പ് /തുവരപ്പരിപ്പ്) -ഒരു കപ്പ്

3. സവാള -ഒന്ന്

4. കാരറ്റ് -രണ്ട്

5. ക്യാപ്സിക്കം -ഒന്ന്

6. ബീൻസ്/ഏതെങ്കിലും പച്ചക്കറി -ഒരു കപ്പ്

7. വെളുത്തുള്ളി -ആറ് അല്ലി

8. തക്കാളി -ഒന്ന്

9. മല്ലിയില -ഒരു പിടി

10. ചെറിയ ജീരകം -ഒരു നുള്ള്

11. കുരുമുളകുപൊടി -ഒരു ടീസ്പൂൺ

12. ഒലീവ് ഓയിൽ/ വെജിറ്റബിൾ ഓയിൽ -രണ്ടു ടീസ്പൂൺ

13. ചെറുനാരങ്ങ -പകുതി

14. ഉപ്പ് -പാകത്തിന്

തയാറാക്കുന്ന വിധം

1. പാനിൽ ഒലീവ് ഓയിൽ ഒഴിച്ച് ചൂടാവുമ്പോൾ അതിലേക്ക് വെളുത്തുള്ളി അരിഞ്ഞത് ഇട്ട് മൂപ്പിച്ച ശേഷം ചെറുതായി അരിഞ്ഞ സവാളയിട്ട് വഴറ്റാം.

2. കാരറ്റ്, ബീൻസ്, ക്യാപ്സിക്കം എന്നിവ ചെറുതായി അരിഞ്ഞത് ചേർത്ത് വഴന്നുവരുമ്പോൾ ചെറുതായി അരിഞ്ഞ തക്കാളിയും മല്ലിയിലയും ചേർത്ത് വീണ്ടും വഴറ്റുക.

3. അതിലേക്ക് ചെറിയ ജീരകവും കുരുമുളകുപൊടിയും ചേർത്ത് മൂത്തുവരുമ്പോൾ കഴുകിയ പരിപ്പും ഓട്‌സും ചേർത്ത് യോജിപ്പിച്ച് പാകത്തിന് വെള്ളമൊഴിച്ച് ഉപ്പും ചേർത്ത് നന്നായി വേവിക്കാം.

4. വെന്ത് ചൂടാറിയ ശേഷം ഹാൻഡ് ബ്ലെൻഡർ ഉപയോഗിച്ചോ മിക്സിയിലിട്ടോ നന്നായി ബ്ലെൻഡ് ചെയ്യാം.

5. ആവശ്യത്തിന് വെള്ളവും ചേർത്ത് സൂപ്പിന്‍റെ പാകത്തിലാക്കി ഒന്നുകൂടി തിളപ്പിച്ച ശേഷം പാകത്തിന് നാരങ്ങ നീരും അൽപം കുരുമുളകുപൊടിയും ചേർക്കാം.

6. വറുത്ത മത്തങ്ങക്കുരു അല്ലെങ്കിൽ വേറെ ഏതെങ്കിലും നട്സ്, ചില്ലി ഫ്ലേക്‌സ് (ഉണക്കമുളക് ചതച്ചത്) എന്നിവ കൊണ്ട് അലങ്കരിച്ചു വിളമ്പാം.