വ്യാഴാഴ്ച ധരംശാലയില്‍ നടന്ന പഞ്ചാബ് കിങ്‌സ് - ഡല്‍ഹി ക്യാപ്പിറ്റല്‍സ് മത്സരമാണ് ജമ്മുവിലും പത്താന്‍കോട്ടിലും അപായ സൈറണ്‍ മുഴങ്ങിയതിനു പിന്നാലെ നിര്‍ത്തിയത് . ഇതോടെ ഇരു ടീമിലെയും താരങ്ങളും മറ്റ് സ്റ്റാഫുകളും ധരംശാലയില്‍ കുടുങ്ങിയിരുന്നു. വിവിധ വിമാനത്താവളങ്ങള്‍ സംഘര്‍ഷത്തെ തുടര്‍ന്ന് അടച്ചിട്ടതോടെ ഇവരുടെ മടക്കയാത്ര അനിശ്ചിതത്വത്തിലായി. എന്നാല്‍ റെയില്‍വേ മന്ത്രാലയത്തിന്റെ ഇടപെടല്‍ നിര്‍ണായകമായി.
മന്ത്രാലയം ഇടപെട്ട് ഇരു ടീമുകളിലെ താരങ്ങളെയും അവരുടെ സപ്പോര്‍ട്ട് സ്റ്റാഫുകളെയും കമന്റേറ്റര്‍മാരെയും സാങ്കേതിക സംഘത്തെയും ഡല്‍ഹിയിലെത്തിക്കാന്‍ പ്രത്യേക വന്ദേ ഭാരത് ട്രെയിന്‍ ഏര്‍പ്പാടാക്കുകയായിരുന്നു.
താരങ്ങള്‍ വന്ദേ ഭാരത് ട്രെയിനില്‍ സുരക്ഷിതരായി മടങ്ങുന്ന ദൃശ്യങ്ങള്‍ ഐപിഎല്‍ പങ്കുവെച്ചിട്ടുണ്ട്. ഐപിഎല്‍ അധികൃതര്‍ റെയില്‍വേ മന്ത്രായലത്തിന് നന്ദിയറിയിക്കുകയും ചെയ്തു. ജലന്ധറില്‍നിന്നായിരുന്നു ഡല്‍ഹിയിലേക്കുള്ള താരങ്ങളുടെ ട്രെയിന്‍ യാത്ര. ശ്രേയസ് അയ്യര്‍, ഫാഫ് ഡുപ്ലെസി, കുല്‍ദീപ് യാദവ് എന്നിവരും കമന്റേറ്റര്‍ അഞ്ജും ചോപ്രയും വന്ദേ ഭാരതില്‍ യാത്ര ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ ഐപിഎല്‍ തങ്ങളുടെ ഔദ്യോഗിക പേജില്‍ പങ്കുവെച്ചിട്ടുണ്ട്.ഈ സാഹചര്യം സാഹചര്യം സുഗമമായി കൈകാര്യം ചെയ്തതിന് കുല്‍ദീപ് യാദവ് ബിസിസിഐയേയും ഇന്ത്യന്‍ റെയില്‍വെയേയും പ്രശംസിച്ചു.