വിഷു സ്പെഷൽ ഓലൻ തയ്യാറാക്കാം

07:35 PM Apr 09, 2025 | Kavya Ramachandran

ആവശ്യമായ ചേരുവകള്‍

    ഇളവന്‍ (കുമ്പളങ്ങ) 250 ഗ്രാം
    വന്‍പയര്‍ 100 ഗ്രാം
    പയര്‍ 100 ഗ്രാം
    പച്ചമുളക് 5 എണ്ണം
    മത്തന്‍ 100 ഗ്രാം
    തേങ്ങാപാല്‍ (ഒന്നാം പാല്‍) 1 കപ്പ്
    ഉപ്പ് ആവശ്യത്തിന്
    വെളിച്ചെണ്ണ 3 ടീസ്പൂണ്‍
    കറിവേപ്പില 2 തണ്ട് 

പാകം ചെയ്യുന്ന വിധം

ആദ്യം വന്‍പയര്‍ വേവിച്ചു മാറ്റിവെക്കണം. ഇളവന്‍, പയര്‍, മത്തന്‍, പച്ചമുളക് എന്നിവ ഇടത്തരം വലിപ്പത്തില്‍ മുറിച്ച് ആവശ്യത്തിന് ഉപ്പും വെള്ളവും ചേര്‍ത്ത് വേവിക്കുക. (തിളക്കുമ്പോള്‍ വേവിച്ചു മാറ്റിവെച്ച വന്‍പയറും ചേര്‍ക്കണം) വെള്ളം വറ്റി കട്ടിപരുവമാകുമ്പോള്‍ തേങ്ങാപ്പാല്‍ ചേര്‍ത്തിളക്കി തീയില്‍ നിന്നും മാറ്റണം. (തിളക്കരുത്) ശേഷം വെളിച്ചെണ്ണയും കറിവേപ്പിലയും തൂവി ഉപയോഗിക്കാം.