+

മസാല ഓംലറ്റ് കഴിച്ചിട്ടുണ്ടോ?

മുട്ട -നാല് എണ്ണം ചിക്കൻ(ചെറുതായി അരിഞ്ഞത്)-കാൽകപ്പ്
ആവശ്യമുള്ള സാധനങ്ങൾ
മുട്ട -നാല് എണ്ണം
ചിക്കൻ(ചെറുതായി അരിഞ്ഞത്)-കാൽകപ്പ്
മുളക് പൊടി -കാൽ ടീസ്പൂൺ
കുരുമുളക് -അര ടീസ്പൂൺ
മല്ലിപ്പൊടി -മല്ലിപ്പൊടി
എണ്ണ -ആവശ്യത്തിന്
ഉപ്പ് -ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
മുട്ട നന്നായി ഉടച്ചെടുക്കുക. ഇതിലേക്ക് ഉപ്പ്, മുളക് പൊടി, കുരുമുളക്, മല്ലിപ്പൊടി എന്നിവ ചേർത്ത് നന്നായി ഇളക്കി മാറ്റി വയ്ക്കുക.
ഒരു പാൻ എടുത്ത് അടുപ്പത്ത് വെച്ച് എണ്ണ ഒഴിച്ച് ചൂടാക്കുക. ചെറുതായി അരിഞ്ഞെടുത്ത ചിക്കൻ കഷ്ണങ്ങൾ ഇതിലേക്ക് ഇട്ട് രണ്ട് മൂന്ന് മിനിറ്റ് ഇളക്കി വറുത്തെടുക്കുക. അതിനുശേഷം ചിക്കൻ കഷ്ണങ്ങൾ മാറ്റിവയ്ക്കാം. ഈ പാനിലേക്ക് ആവശ്യമെങ്കിൽ കുറച്ച് കൂടി എണ്ണ ഒഴിച്ച് ചൂടായി കഴിയുമ്പോൾ നേരത്തെ തയ്യാറാക്കി വെച്ച മുട്ടക്കൂട്ട് ഒഴിക്കാം. ഇത് പകുതി വെന്ത് കഴിയുമ്പോൾ ചിക്കൻ കഷ്ണങ്ങൾ ചേർത്ത് കൊടുക്കാം.
ഇതിലേക്ക് ആവശ്യമെങ്കിൽ പുതിന ഇലയും ചീസും ചേർത്ത് കൊടുക്കാം. ഇരുവശവും മറിച്ചിട്ട് വേവിച്ചെടുക്കാം
facebook twitter