ശ്രീലങ്കൻ നാവികസേന അറസ്റ്റ് ചെയ്ത മത്സ്യത്തൊഴിലാളികളെ മോചിപ്പിക്കാൻ കേന്ദ്രം ഇടപെടണം ; സ്റ്റാലിന്‍

04:40 PM Jan 10, 2025 | Neha Nair

ചെന്നൈ: ശ്രീലങ്കൻ നാവികസേന അറസ്റ്റ് ചെയ്ത 10 മത്സ്യത്തൊഴിലാളികളെ മോചിപ്പിക്കുന്നതിനായി കേന്ദ്രം ഇടപെടണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ.

ഈ ആവശ്യമുന്നയിച്ച് കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന് സ്റ്റാലിൻ കത്തയച്ചു. അറസ്റ്റിലായ മത്സ്യത്തൊഴിലാളികളെയും അവരുടെ മത്സ്യബന്ധന ബോട്ടുകളും എത്രയും വേ​ഗം മോചിപ്പിക്കുന്നതിനുള്ള നടപടികൾ എടുക്കണമെന്നും സ്റ്റാലിൻ കത്തിൽ ആവശ്യപ്പെട്ടു.

ശ്രീലങ്കൻ നാവികസേനയുടെ കാരക്കൽ (പുതുച്ചേരി യൂണിയൻ ടെറിട്ടറി) ആസ്ഥാനത്ത് വെച്ചാണ് 10 മത്സ്യത്തൊഴിലാളികളെയും മത്സ്യബന്ധന ബോട്ടും ശ്രീലങ്കൻ നാവികസേന പിടികൂടിയത്. ഇതിൽ ആറ് പേർ തമിഴ്‌നാട്ടിൽ നിന്നുള്ളവരാണ്. മത്സ്യത്തൊഴിലാളികൾ തങ്ങളുടെ ഉപജീവനത്തിനായി മാത്രം മത്സ്യബന്ധനത്തെ ആശ്രയിക്കുന്നവരാണെന്നും സ്റ്റാലിൻ കൂട്ടിച്ചേർത്തു.