കോഴിക്കോട് : കോഴിക്കോട് പഴകിയ നിലയിലുള്ള കോഴി ഇറച്ചി പിടികൂടി. കോഴിക്കോട് വെള്ളിപറമ്പിൽ നിന്നാണ് പഴകിയ ഇറച്ചി പിടികൂടിയത്. നിർത്തിയിട്ട വാഹനത്തിൽ നിന്ന് ദുർഗന്ധം വന്നതോടെ നാട്ടുകാർ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.
സ്ഥലത്ത് എത്തിയ പൊലീസ് വാഹനം പരിശോധിച്ചപ്പോഴാണ് കവറുകളിലാക്കി വെച്ചിരിക്കുന്ന പഴകിയ ഇറച്ചി കണ്ടെത്തിയത്. പൊലീസും ആരോഗ്യ വകുപ്പും എത്തി തുടർ നടപടി സ്വീകരിച്ചു. പഴകിയ ഇറച്ചി കസ്റ്റഡിയിൽ എടുത്തു.