സംസ്ഥാന സര്‍ക്കാറിന്റെ വാര്‍ഷികാഘോഷം; സൗഹൃദ ക്രിക്കറ്റ് മത്സരം ഏപ്രില്‍ 17ന്

07:51 PM Apr 16, 2025 | AVANI MV

കാസർഗോഡ് : രണ്ടാം പിണറായി വിജയന്‍ സര്‍ക്കാറിന്റെ നാലാം വാര്‍ഷികാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഏപ്രില്‍ 21ന് രാവിലെ 10ന് കാലിക്കടവ് മൈതാനത്ത് നടക്കുകയാണ്.

പരിപാടിയുടെ പ്രചരണത്തിന്റെ ഭാഗമായി ജില്ലയിലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഏപ്രില്‍ 17ന് സൗഹൃദ ക്രിക്കറ്റ് മത്സരം സംഘടിപ്പിക്കുന്നു. കാസര്‍കോട് ഹിദായത്ത് നഗറില്‍ ലോര്‍ഡ്‌സ് ഡി ആകൃതിയിലുള്ള ഫ്‌ലഡ്‌ലൈറ്റ് ഓപ്പണ്‍ ഗ്രൗണ്ടില്‍ നടക്കുന്ന സൗഹൃദ മത്സരം ജില്ലാ കളക്ടര്‍ കെ. ഇമ്പശേഖര്‍ ഉദ്ഘാടനം ചെയ്യും.