+

കുവൈത്തില്‍ കാറ്റ് ശക്തം ; ജാഗ്രതാ നിര്‍ദ്ദേശം

രാജ്യത്ത് ഇന്ന് ഇന്ത്യന്‍ മണ്‍സൂണ്‍ ന്യൂനമര്‍ദ്ദ സ്വാധീനം ഉണ്ടാകുമെന്നും അറിയിപ്പിലുണ്ട്.

കുവൈത്തില്‍ കാലാവസ്ഥ മുന്നറിയിപ്പ്. നിലവില്‍ രാജ്യത്ത് ശക്തിയേറിയ കാറ്റാണ് അനുഭവപ്പെടുന്നതെന്നും ഇത് മൂലം പൊടി ഉയരുമെന്നും കാലാവസ്ഥാ നിരീക്ഷണ വകുപ്പ് ഡയറക്ടര്‍ ധരാര്‍ അല്‍ അലി അറിയിച്ചു. കാറ്റ് അനുഭവപ്പെടുന്നതിനാല്‍ ചില പ്രദേശങ്ങളില്‍ ദൂരക്കാഴ്ച കുറയുമെന്നും അദ്ദേഹം അറിയിച്ചു. രാജ്യത്ത് ഇന്ന് ഇന്ത്യന്‍ മണ്‍സൂണ്‍ ന്യൂനമര്‍ദ്ദ സ്വാധീനം ഉണ്ടാകുമെന്നും അറിയിപ്പിലുണ്ട്.

മിതമായതോ ശക്തമായതോ ആയ വടക്ക് പടിഞ്ഞാറന്‍ കാറ്റായിരിക്കും ഇത്. ചിലപ്പോള്‍ ഇതിന് മണിക്കൂറില്‍ 25 മുതല്‍ 60 കിലോമീറ്റര്‍ വരെ വേഗതയുണ്ടാകാം. ഇത് പൊടിക്ക് കാരണമാകും. ഈ കാറ്റ് ചില പ്രദേശങ്ങളില്‍ ദൂരക്കാഴ്ച 1,000 മീറ്ററില്‍ താഴെയാക്കും. കൂടാതെ കടല്‍ തിരമാലകള്‍ ഏഴ് അടിയില്‍ കൂടുതല്‍ ഉയര്‍ത്താന്‍ കാരണമാകുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

facebook twitter