ബിഗ് ബോസില്‍ രേണുവുമെന്ന് നേരത്തെ തന്നെ അഭ്യൂഹമുണ്ടായിരുന്നു. രേണുവിന്റെതായി വന്ന പുതിയ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ നിറയുകയാണ്. ബിഗ് ബോസിലേക്ക് പോകുന്നതിനു മുന്‍പ് രേണു പറഞ്ഞ കാര്യങ്ങളാണ് വീഡിയോയിലുളളത്. ഹൗസിലേക്ക് പോകും മുന്‍പ് സുധിയുടെ കല്ലറയില്‍ പ്രാര്‍ത്ഥിക്കാന്‍ എത്തിയതായിരുന്നു രേണുവും കുടുംബവും. സുധിച്ചേട്ടന്‍ ഒരുപാട് ആഗ്രഹിച്ച വേദിയായിരുന്നു ബിഗ് ബോസെന്ന് വീഡിയോയില്‍ രേണു പറയുന്നു. അദ്ദേഹം എന്നെ അയക്കുന്നതാകാം എന്നും രേണു മനസുതുറന്നു.
''ജീവിതത്തില്‍ എന്തു നല്ല കാര്യം വന്നാലും സുധിച്ചേട്ടന്റെ അടുത്തു വന്ന് അറിയിക്കാനും അദ്ദേഹത്തിന്റെ അനുഗ്രഹം വാങ്ങാനും ഇഷ്ടമുള്ളയാളാണ് ഞാന്‍. ചേട്ടന്‍ ഒരുപാട് ആഗ്രഹിച്ച വേദിയായിരുന്നു ബിഗ്‌ബോസ്. പലപ്പോഴും ഞങ്ങളോട് അത് പറഞ്ഞിട്ടുണ്ട്. ചേട്ടന് പോകാന്‍ സാധിച്ചില്ല. ഏതോ ലോകത്തിരുന്ന് ചേട്ടന്‍ എന്നെ വിടുന്നതാണ് എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. സുധിച്ചേട്ടന്‍ ജീവനോടെയുള്ളപ്പോള്‍ അദ്ദേഹത്തെ തള്ളിപ്പറഞ്ഞ ഒരുപാട് ആളുകള്‍ ഉണ്ടായിരുന്നു. അവരുടെയൊക്കെ മുന്നില്‍ പിടിച്ചു നിന്നയാളാണ് സുധിച്ചേട്ടന്‍. ചെയ്യാത്ത കുറ്റത്തിന് കുറേപ്പേര്‍ എന്നെ എതിര്‍ക്കുമ്പോഴും ആ ഒരൊറ്റ ധൈര്യത്തിലാണ് ഞാന്‍ മുന്നോട്ട് പോകുന്നത്. ഒറ്റയ്ക്ക് നില്‍ക്കാനുള്ള കരുത്തും അതൊക്കെത്തന്നെയാണ്. എന്തായാലും മുന്നോട്ടു തന്നെ പോകും. മനസാക്ഷിക്ക് നിരക്കാത്തതൊന്നും ചെയ്തിട്ടുമില്ല, ഇനി ചെയ്യത്തുമില്ല. മനഃസാക്ഷി ഉള്ളവര്‍ക്ക് അതു മനസിലാകും'', രേണു പറയുന്നു.
അമ്മ അച്ഛന്റെയടുത്തു പോയി പ്രാര്‍ത്ഥനയും അനുഗ്രഹവും വാങ്ങിക്കൂ. എന്റെ പിന്തുണ എപ്പോഴും ഉണ്ടാകും എന്നു കിച്ചു തന്നോട് പറഞ്ഞതായും ആശുപത്രിയില്‍ പോകേണ്ടതുകൊണ്ടാണ് കിച്ചു ഒപ്പം വരാത്തതെന്നും രേണു വീഡിയോയില്‍ പറയുന്നുണ്ട്. എല്ലാം വളരെ പെട്ടെന്നായിരുന്നു. പെട്ടെന്നാണ് ബിഗ്‌ബോസില്‍ നിന്നുമുള്ള വിളി വന്നത്. കിച്ചുവിനെ അറിയിച്ചയുടന്‍ അവന്‍ ഓടിവന്നു. എന്റെ കയ്യില്‍ ഉള്ള ഡ്രസ് മാത്രമാണ് പാക്ക് ചെയ്യുന്നത്. സുധിച്ചേട്ടന്റെ അനുഗ്രഹം കിട്ടി. ആ മനസ് എനിക്കറിയാം. ഇത്രയും നേരം മഴ ഇല്ലായിരുന്നു. ഇപ്പോ പെട്ടെന്നൊരു മഴ പെയ്തത് ചേട്ടന്റെ അനുഗ്രഹമായിട്ടു തന്നെ ഞാന്‍ കാണുന്നു. എന്നെ പിന്തുണക്കുകയും മനസിലാക്കുകയും ചെയ്യുന്ന എല്ലാവര്‍ക്കും നന്ദി'', രേണു വീഡിയോയില്‍ പറഞ്ഞു.