+

നാ​മ​നി​ർ​ദേ​ശ പ​ത്രി​ക​യി​ലെ സ​ത്യ​വാ​ങ്മൂ​ല​ത്തി​ൽ കേ​സു​ക​ളി​ലെ ശി​ക്ഷ വെ​ളി​പ്പെ​ടു​ത്തി​യി​ല്ലെ​ങ്കി​ൽ ജ​യി​ച്ച സ്ഥാ​നാ​ർ​ഥി​യെ അയോഗ്യനാക്കാം : സുപ്രീംകോടതി

നാ​മ​നി​ർ​ദേ​ശ പ​ത്രി​ക​യി​ലെ സ​ത്യ​വാ​ങ്മൂ​ല​ത്തി​ൽ കേ​സു​ക​ളി​ലെ ശി​ക്ഷ വെ​ളി​പ്പെ​ടു​ത്തി​യി​ല്ലെ​ങ്കി​ൽ ജ​യി​ച്ച സ്ഥാ​നാ​ർ​ഥി​യെ അയോഗ്യനാക്കാം : സുപ്രീംകോടതി

ന്യൂ​ഡ​ൽ​ഹി: നാ​മ​നി​ർ​ദേ​ശ പ​ത്രി​ക​യി​ലെ സ​ത്യ​വാ​ങ്മൂ​ല​ത്തി​ൽ കേ​സു​ക​ളി​ലെ ശി​ക്ഷ വെ​ളി​പ്പെ​ടു​ത്തി​യി​ല്ലെ​ങ്കി​ൽ ജ​യി​ച്ച സ്ഥാ​നാ​ർ​ഥി​യെ അ​യോ​ഗ്യ​നാ​ക്കാ​മെ​ന്ന് സു​പ്രീം​കോ​ട​തി. മ​ധ്യ​പ്ര​ദേ​ശി​ലെ ഭി​കാ​ങ്കാ​വി​ലെ ന​ഗ​ർ പ​രി​ഷ​ത്തി​ലെ മു​നി​സി​പ്പ​ൽ കൗ​ൺ​സി​ല​ർ സ്ഥാ​ന​ത്തു​നി​ന്ന് പു​റ​ത്താ​ക്ക​പ്പെ​ട്ട പൂ​നം സ​മ​ർ​പ്പി​ച്ച അ​പ്പീ​ലി​ൽ ജ​സ്റ്റി​സു​മാ​രാ​യ പി.​എ​സ്. ന​ര​സിം​ഹ, എ.​എ​സ്. ച​ന്ദൂ​ർ​ക​ർ എ​ന്നി​വ​ര​ട​ങ്ങി​യ ബെ​ഞ്ചി​ന്റേ​താ​ണ് ഉ​ത്ത​ര​വ്.

ചെ​ക്ക് കേ​സി​ൽ പൂ​നം ഒ​രു വ​ർ​ഷ​ത്തെ ത​ട​വി​ന് ശി​ക്ഷി​ക്ക​പ്പെ​ട്ടി​രു​ന്നു. മു​മ്പ് ശി​ക്ഷ​യു​ള്ള​ത് സ്ഥാ​നാ​ർ​ഥി വെ​ളി​പ്പെ​ടു​ത്തി​യി​ല്ലെ​ങ്കി​ൽ വോ​ട്ട​റു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് അ​വ​കാ​ശം സ്വ​ത​ന്ത്ര​മാ​യി വി​നി​യോ​ഗി​ക്കു​ന്ന​തി​ന് ത​ട​സ്സ​മാ​കു​മെ​ന്ന് കോ​ട​തി ചൂ​ണ്ടി​ക്കാ​ട്ടി. വി​വ​ര​ങ്ങ​ൾ വെ​ളി​പ്പെ​ടു​ത്താ​തി​രി​ക്കു​ന്ന​ത് തെ​ര​ഞ്ഞെ​ടു​പ്പി​നെ അ​സാ​ധു​വാ​ക്കു​മെ​ന്നും കോ​ട​തി പ​റ​ഞ്ഞു.

facebook twitter