ന്യൂഡൽഹി : സമൂഹ മാധ്യമ പോസ്റ്റുകൾ നീക്കുംമുമ്പ് അതിട്ടവരുടെ ഭാഗം കേൾക്കണമെന്ന് ജസ്റ്റിസുമാരായ ബി.ആർ. ഗവായ്, അഗസ്റ്റിൻ ജോർജ് മസീഹ് എന്നിവരടങ്ങുന്ന ബെഞ്ച് അഭിപ്രായപ്പെട്ടു.
കേന്ദ്ര സർക്കാർ നിർദേശ പ്രകാരവും സമൂഹ മാധ്യമങ്ങൾ സ്വന്തം നിലക്കും പല പോസ്റ്റുകളും നീക്കുന്നതിനെതിരെ ‘സോഫ്റ്റ് വെയർ ഫ്രീഡം ലോ സെന്റർ’ സമർപ്പിച്ച ഹരജി പരിഗണിച്ചപ്പോഴാണ് കോടതിയുടെ അഭിപ്രായ പ്രകടനം.
ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കാൻ കേന്ദ്ര സർക്കാറിന് നോട്ടീസ് അയച്ചു. സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷകൻ സഞ്ജയ് ഹെഗ്ഡെയുടെ അക്കൗണ്ട് ‘എക്സ്’ പൂട്ടിയത് ഹരജിക്കാർക്കുവേണ്ടി ഹാജരായ അഡ്വ. ഇന്ദിര ജയ്സിങ് സുപ്രീം കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തി.