സ​മൂ​ഹ മാ​ധ്യ​മ പോ​സ്റ്റു​ക​ൾ നീ​ക്കും​മു​മ്പ് അ​തി​ട്ട​വ​രു​ടെ ഭാ​ഗം കേൾക്കണം : സുപ്രീം കോടതി

02:25 PM Mar 04, 2025 | Neha Nair

ന്യൂ​ഡ​ൽ​ഹി : സ​മൂ​ഹ മാ​ധ്യ​മ പോ​സ്റ്റു​ക​ൾ നീ​ക്കും​മു​മ്പ് അ​തി​ട്ട​വ​രു​ടെ ഭാ​ഗം കേ​ൾ​ക്ക​ണ​മെ​ന്ന് ജ​സ്റ്റി​സു​മാ​രാ​യ ബി.​​ആ​ർ. ഗ​വാ​യ്, അ​ഗ​സ്റ്റി​ൻ ജോ​ർ​ജ് മ​സീ​ഹ് എ​ന്നി​വ​ര​ട​ങ്ങു​ന്ന ബെ​ഞ്ച് അ​ഭി​പ്രാ​യ​പ്പെ​ട്ടു.

 കേ​ന്ദ്ര സ​ർ​ക്കാ​ർ നി​ർ​ദേ​ശ പ്ര​കാ​ര​വും സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ൾ സ്വ​ന്തം നി​ല​ക്കും പ​ല പോ​സ്റ്റു​ക​ളും നീ​ക്കു​ന്ന​തി​നെ​തി​രെ ‘സോ​ഫ്റ്റ് വെ​യ​ർ ഫ്രീ​ഡം ലോ ​സെ​ന്റ​ർ’ സ​മ​ർ​പ്പി​ച്ച ഹ​ര​ജി പ​രി​ഗ​ണി​ച്ച​പ്പോ​ഴാ​ണ് കോ​ട​തി​യു​ടെ അ​ഭി​പ്രാ​യ പ്ര​ക​ട​നം.

ഇ​ക്കാ​ര്യ​ത്തി​ൽ നി​ല​പാ​ട് വ്യ​ക്ത​മാ​ക്കാ​ൻ കേ​ന്ദ്ര സ​ർ​ക്കാ​റി​ന് നോ​ട്ടീ​സ് അ​യ​ച്ചു. സു​പ്രീം കോ​ട​തി​യി​ലെ മു​തി​ർ​ന്ന അ​ഭി​ഭാ​ഷ​ക​ൻ സ​ഞ്ജ​യ് ഹെ​ഗ്ഡെ​യു​ടെ അ​ക്കൗ​ണ്ട് ‘എ​ക്സ്’ പൂ​ട്ടി​യ​ത് ഹ​ര​ജി​ക്കാ​ർ​ക്കു​വേ​ണ്ടി ഹാ​ജ​രാ​യ അ​ഡ്വ. ഇ​ന്ദി​ര ജ​യ്സി​ങ് സു​പ്രീം കോ​ട​തി​യു​ടെ ശ്ര​ദ്ധ​യി​​ൽ​​പ്പെ​ടു​ത്തി.

Trending :