മധ്യവയസ്‌കനെ കുത്തി പരുക്കേല്‍പ്പിച്ച കേസിലെ പ്രതി അറസ്റ്റില്‍

04:19 PM Jun 17, 2025 |


തൃശൂര്‍: പുതുക്കാട് തൃക്കൂരില്‍ ചെമ്പംകണ്ടത്ത് മധ്യവയസ്‌കനെ കുത്തി പരുക്കേല്‍പ്പിച്ച കേസിലെ പ്രതിയെ അറസ്റ്റ് ചെയ്തു. കൊടകര കാവുംതറ സ്വദേശി ചിത്തംകുടം വീട്ടില്‍ രമേഷ് (46) ആണ് അറസ്റ്റിലായത്. ഗുരുതരമായി പരുക്കേറ്റ ചാലക്കുടി കാഞ്ഞിരപ്പിള്ളി സ്വദേശി മുണ്ടോളി വീട്ടില്‍ ബിജു തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. വെള്ളിയാഴ്ച രാത്രിയിലാണ് കേസിനാസ്പദമായ സംഭവം.

ചെമ്പംകണ്ടത്ത് ബിജു ലീസിനെടുത്ത് നടത്തുന്ന കോഴിഫാമിന്റെ സ്ഥലത്തെ വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന രമേഷിനോട് വീട്ടുവാടക ചോദിച്ചതിലുള്ള വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്ന് പോലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ രമേഷിനെ റിമാന്റ് ചെയ്തു. പുതുക്കാട് എസ്.എച്ച്.ഒ. മഹേന്ദ്രസിംഹന്‍, എസ്.ഐമാരായ ലാലു, ലീയാസ്, ലിജു, സി.പി.ഒമാരായ ദീപക്, ബേസില്‍ ഡേവിഡ്, നിഥീഷ്, അരുണ്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.