ട്രെയിനിൽ വെച്ച് വിദ്യാർത്ഥിനിയെ കടന്നുപിടിക്കാൻ ശ്രമിച്ച കേസ് : പ്രതി പിടിയിൽ

06:15 PM Jul 26, 2025 | AVANI MV

തിരുവനന്തപുരം: ട്രെയിനിൽ വെച്ച് വിദ്യാർത്ഥിനിയെ കടന്നുപിടിക്കാൻ ശ്രമിച്ച കേസിൽ പ്രതി പിടിയിൽ. തിരുവനന്തപുരം സ്വദേശിനിയും തൃശൂർ ലോ കോളേജ് വിദ്യാർത്ഥിനിയുമായ പെൺകുട്ടിക്ക് നേരെയാണ് അതിക്രമമുണ്ടായത്. സംഭവമുണ്ടായ ഉടൻതന്നെ പെൺകുട്ടി റെയിൽവേ പൊലീസിനെ വിവരമറിയിക്കുകയും, പൊലീസ് ഉടൻതന്നെ പ്രതിയെ പിടികൂടുകയുമായിരുന്നു.

 ഇയാൾ ഒരു സർക്കാർ ജീവനക്കാരനാണെന്നാണ് റെയിൽവേ പോലീസിന് നൽകിയ മൊഴിയിൽ പറയുന്നത്. പ്രതിയെ തമ്പാനൂർ റെയിൽവേ പൊലീസ് സ്റ്റേഷനിൽ എത്തിച്ചു.