+

കടയിൽ ലഭിക്കുന്ന അതേ രുചിയിൽ കൊഴുക്കട്ട

ചേരുവകൾ     വറുത്ത പച്ചയരിപ്പൊടി- 2 കപ്പ്     നെയ്യ് - ½ ടേബിൾസ്പൂൺ     ഉപ്പ്     ശർക്കര - 150 ഗ്രാം     തേങ്ങ ചിരകിയത് - 2 കപ്പ്
ചേരുവകൾ
    വറുത്ത പച്ചയരിപ്പൊടി- 2 കപ്പ്
    നെയ്യ് - ½ ടേബിൾസ്പൂൺ
    ഉപ്പ്
    ശർക്കര - 150 ഗ്രാം
    തേങ്ങ ചിരകിയത് - 2 കപ്പ്
    ഏലയ്ക്ക - ½ ടേബിൾസ്പൂൺ
    ചുക്കുപൊടി - ¼ ടേബിൾസ്പൂൺ
    അണ്ടിപ്പരിപ്പ് വറുത്തത്
തയ്യാറാക്കുന്ന വിധം
    അരിപ്പൊടിയിലേക്ക് നെയ്യ്, ഉപ്പ് എന്നിവ ചേർക്കുക. ഇതിലേക്ക് തിളപ്പിച്ച വെള്ളം ഒഴിച്ച് നന്നായി കുഴച്ചെടുക്കുക
    ഒരു പാത്രത്തിൽ ശർക്കരയും കാൽ കപ്പ് വെള്ളവും ചേർത്തിളക്കി അലിയിച്ചെടുക്കുക.
    ശർക്കര പാനി അരിച്ചെടുത്തശേഷം ഇതിലേക്ക് തേങ്ങ ചിരകിയത് ചേർത്ത് ചെറുതീയിൽ തിളക്കി വേവിക്കുക
    ഇതിലേക്ക് ഏലയ്ക്ക പൊടി, ചുക്കു പൊടി, അണ്ടിപ്പരിപ്പ് വറുത്തത് എന്നിവ ചേർത്ത് ഇളക്കുക
    മാവ് ചെറിയ ഉരുളകളാക്കിയെടുക്കുക.
    അവയ്ക്കുള്ളിലായി തേങ്ങ ചേർത്ത അരപ്പ് വെയ്ക്കുക.
    ഈ​ ഉരുളകൾ ഇഡ്ഡലി തട്ടിൽ വെച്ച് ആവിയിൽ വേവിച്ചെടുക്കുക
Trending :
facebook twitter