സിഡ്നി : കടലിൽ നീന്തുന്നതിനിടെ സ്രാവിന്റെ ആക്രമണത്തിൽ 17കാരിക്ക് ദാരുണാന്ത്യം. ഓസ്ട്രേലിയയിലെ ക്വീൻസ് ലാൻഡിലാണ് സംഭവം. ബ്രിസ്ബേനിലെ വൂറിം ബീച്ചിൽ തിങ്കൾ പ്രാദേശിക സമയം 6.45ഓടെയായിരുന്നു അപകടം നടന്നത്. തീരത്തോടടുത്താണ് ആക്രമണമുണ്ടായത്. നീന്തുന്നതിനിടെ പെൺകുട്ടിയെ സ്രാവ് ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ പെൺകുട്ടി സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു.
കടലിൽ നീന്തുന്നതിനിടെ സ്രാവിന്റെ ആക്രമണത്തിൽ 17കാരിക്ക് ദാരുണാന്ത്യം
പ്രദേശത്ത് നിരവധി സ്രാവുകളുണ്ടെന്നതും തീരത്തോട് ഏറെ അടുത്തുകിടന്ന പ്രദേശത്താണ് ആക്രമണമുണ്ടായതെന്നും ആശങ്കയുണ്ടാക്കുന്നുവെന്ന് പ്രദേശവാസികൾ പറഞ്ഞു. പെൺകുട്ടിയുടെ കൈക്കാണ് ഗുരുതര പരിക്കേറ്റത്. ഏത് ഇനത്തിൽപ്പെട്ട സ്രാവാണ് ആക്രമിച്ചതെന്ന് വ്യക്തമല്ല. ഈ വർഷം സ്രാവിന്റെ ആക്രമണത്തിൽ ഓസ്ട്രേലിയയിലുണ്ടാകുന്ന രണ്ടാമത്തെ മരണമാണിത്. ജനുവരി രണ്ടിന് സ്രാവിന്റെ ആക്രമണത്തിൽ സർഫിങ് താരം കൊല്ലപ്പെട്ടിരുന്നു.