‘തലവര’ എന്ന അർജുൻ അശോകൻ ചിത്രം തിയേറ്ററുകളിൽ മികച്ച പ്രതികരണം നേടിയ ശേഷം രണ്ട് മാസത്തിനിപ്പുറം ഇപ്പോൾ ഒടിടിയിൽ എത്തിയിരിക്കുകയാണ്. മഹേഷ് നാരായണനും ഷെബിൻ ബക്കറും ചേർന്ന് നിർമ്മിച്ച്, അഖിൽ അനിൽകുമാർ സംവിധാനം ചെയ്ത ഈ ചിത്രം ആമസോൺ പ്രൈം വീഡിയോയിലൂടെയാണ് പ്രേക്ഷകരിലേക്ക് എത്തുന്നത്. പാലക്കാടിന്റെ പശ്ചാത്തലത്തിൽ ഒരുക്കിയിരിക്കുന്ന ഈ സിനിമയിൽ, വിറ്റിലിഗോ രോഗാവസ്ഥയുള്ള ഒരു യുവാവിന്റെ ജീവിതവും പ്രണയവും സംഘർഷങ്ങളുമാണ് അവതരിപ്പിക്കുന്നത്.
ചിത്രത്തിൽ അർജുൻ അശോകൻ ‘പാണ്ട’ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുമ്പോൾ, നായികയായ ‘ജ്യോതി’ ആയി രേവതി ശർമ്മ എത്തുന്നു. അശോകൻ, ഷൈജു ശ്രീധർ, അശ്വത് ലാൽ, പ്രശാന്ത് മുരളി, അഭിറാം രാധാകൃഷ്ണൻ, ദേവദർശിനി, അമിത് മോഹൻ രാജേശ്വരി, സാം മോഹൻ, മനോജ് മോസസ്, സോഹൻ സീനുലാൽ തുടങ്ങി നിരവധി താരങ്ങൾ ഈ സിനിമയിൽ അണിനിരക്കുന്നുണ്ട്.
Trending :