‘കേന്ദ്ര ബജറ്റില്‍ തമിഴ്‌നാടിനെ അവഗണിച്ചു’: വിജയ്

12:25 PM Feb 02, 2025 | Neha Nair

ചെന്നൈ: കേന്ദ്ര ബജറ്റില്‍ തമിഴ്‌നാടിനെ അവഗണിച്ചുവെന്ന് നടന്‍ വിജയ്. തമിഴ്‌നാടിന്റെ അടിസ്ഥാനവികസനത്തിനായുള്ള ഒന്നും ബജറ്റിലില്ല. മെട്രോ പദ്ധതികള്‍ ഉള്‍പ്പടെ പാടെ അവഗണിച്ചു. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ചില സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുന്നുവെന്നും വിജയ് വിമര്‍ശിച്ചു.

ബജറ്റ് പ്രഖ്യാപനം ഫെഡറലിസത്തിന് എതിര്. ജിഎസ്ടിയില്‍ കുറവ് വരുത്തിയില്ല. പെട്രോള്‍ ഡീസല്‍ ടാക്‌സിലും ഇളവ് കൊണ്ടുവന്നില്ല. പണപ്പെരുപ്പം കുറയ്ക്കാനും തൊഴിലില്ലാഴ്മ പരിഹരിക്കാനും പ്രഖ്യാപനങ്ങളുണ്ടായില്ല. ആദായ നികുതിയില്‍ വരുത്തിയ മാറ്റം സ്വാഗതം ചെയ്യുന്നുവെന്നും വിജയ് വ്യക്തമാക്കി.