+

തീരുവ പ്രഖ്യാപനം ; അമേരിക്കയ്ക്ക് അഞ്ചു മാസത്തില്‍ ലഭിച്ചത് 100 ബില്യന്‍ ഡോളറിന്റെ വരുമാനം

തീരുവകളില്‍ നിന്ന് വന്‍ വരുമാനം പ്രതീക്ഷിച്ച് അമേരിക്ക

ട്രംപ് ഭരണകൂടം ഏര്‍പ്പെടുത്തിയ തീരുവകളില്‍ നിന്ന് വന്‍ വരുമാനം പ്രതീക്ഷിച്ച് അമേരിക്ക. കഴിഞ്ഞ അഞ്ചു മാസത്തില്‍ ലഭിച്ചത് 100 ബില്യന്‍ ഡോളറിന്റെ വരുമാനമാണ്. എന്നാല്‍ തീരുവ നടപടികള്‍ അമേരിക്കയില്‍ നിത്യോപയോഗ സാധനങ്ങളുടെയടക്കം വില വര്‍ധിക്കുമെന്ന ആശങ്കയും ജനങ്ങള്‍ക്കുണ്ട്.


തീരുവ വിഷയത്തില്‍ പരമാധികാരം സംരക്ഷിച്ചേ നിലപാട് സ്വീകരിക്കൂ എന്ന് ഇന്ത്യന്‍ സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്. മറ്റു രാജ്യങ്ങളുമായുള്ള ബന്ധം യുഎസ് നിര്‍ദേശിക്കും പോലെ തീരുമാനിക്കാനാവില്ലെന്നാണ് നിലപാട്. സംയമനത്തോടെ സ്ഥിതി കൈകാര്യം ചെയ്യാനാണ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്. എന്നാല്‍ ഇപ്പോള്‍ പ്രഖ്യാപിച്ച തീരുവയില്‍ ഒത്തുതീര്‍പ്പിനില്ലെന്നാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നിലപാട്.

facebook twitter