ചേരുവകൾ
ഗോതമ്പുപൊടി - 2 കപ്പ്
തേങ്ങ - 1 കപ്പ്
ചോറ് - 1/2 കപ്പ്
വെള്ളം - 2 കപ്പ്
യീസ്റ്റ് - 1 1/2 ടീസ്പൂൺ (ഇൻസ്റ്റൻ്റ് യീസ്റ്റ്)
പഞ്ചസാര - 1 ടേബിൾ സ്പൂൺ
എണ്ണ - 1 ടേബിൾസ്പൂൺ
ചൂട് വെള്ളം - 1/2 കപ്പ്
തയ്യാറാക്കുന്ന വിധം
രണ്ട് കപ്പ് ഗോതമ്പ് പൊടിയിലേയ്ക്ക് അര കപ്പ് ചോറ്, ഒരു കപ്പ് തേങ്ങ ചിരകിയത് എന്നിവ ചേർക്കാം.
ഒന്നര ടീസ്പൂൺ ഇൻസ്റ്റൻ്റ് യീസ്റ്റും രണ്ട് കപ്പ് വെള്ളവും ചേർത്ത് ഇത് അരച്ചെടുക്കാം.
ഒരു ടേബിൾസ്പൂൺ പഞ്ചസാരയിലേയ്ക്ക് ഒരു ടേബിൾസ്പൂൺ എണ്ണ ചേർത്തിളക്കി യോജിപ്പിക്കാം.
അതും മാവിലേയ്ക്ക് ഒഴിക്കാം.
അര കപ്പ് ചെറുചൂടു വെള്ളം ഒഴിച്ച് കുറച്ച് സമയം അടച്ചു വയ്ക്കാം.
മാവ് പുളിച്ച് പൊങ്ങി വന്നതിനു ശേഷം ഇളക്കാം. പാലപ്പ ചട്ടി അടുപ്പിൽ വച്ച് ചൂടാക്കാം.
തയ്യാറാക്കിയ മാവിൽ നിന്നും അൽപം ഒഴിച്ച് അപ്പം ചുട്ടെടുക്കാം.