ആവശ്യ സാധനങ്ങൾ:
ചോറ് – 2 കപ്പ്
ഉപ്പ് – 1 സ്പൂൺ
സവാള – 2 എണ്ണം
പച്ചമുളക് – 1 എണ്ണം
കറിവേപ്പില – 2 തണ്ട്
ഇഞ്ചി – 2 സ്പൂൺ
എണ്ണ – 1/2 ലിറ്റർ
അരിപൊടി – 1 കപ്പ്
പുതിന – 2 സ്പൂൺ
ജീരകപൊടി – 1/2 സ്പൂൺ
ഉണ്ടാക്കുന്ന വിധം:
ആദ്യം ചോറ് മിക്സിയുടെ ജാറിലേക്ക് ഇട്ടു അതിലേക്ക് ആവശ്യത്തിന് ഇഞ്ചിയും പുതിനയും കുറച്ച് ജീരകവും കൂടി ചേർത്ത് നന്നായി അരച്ചെടുക്കുക. വെള്ളം ആവശ്യമുണ്ടെങ്കിൽ മാത്രം ചേർക്കുക. അതിനുശേഷം അരച്ചെടുത്ത മിക്സ് ഒരു പാത്രത്തിലേക്ക് മാറ്റിവെയ്ക്കുക.
ശേഷം കുറച്ച് സവാള ചെറുതായി അരിഞ്ഞതും മല്ലി ഇലയും, ഉപ്പും, ജീരക പൊടിയും, ചേർത്ത് നന്നായി കുഴച്ചെടുക്കുക. അതിലേക്ക് ആവശ്യത്തിന് അരി പൊടി കൂടി ചേർത്ത് കുഴച്ചെടുത്തതിനു ശേഷം ചെറിയ ഉരുളകളാക്കി മാറ്റി വെയ്ക്കുക.