ടേസ്റ്റി അവിൽ മിൽക്ക് റെസിപ്പി ഇതാ

04:15 PM Apr 29, 2025 | Kavya Ramachandran

ആവശ്യ സാധനങ്ങൾ:

ഒരു ഗ്ലാസ് അവൽ മിൽക്ക് തയാറാക്കാൻ

    തണുത്ത പാൽ – 1 കപ്പ്
    നന്നായി വറുത്ത അവൽ – ¼ കപ്പ്
    ചെറുപഴം – 2-3 എണ്ണം
    പഞ്ചസാര – 1 1/2 ടേബിൾ സ്പൂൺ
    കപ്പലണ്ടി/ നിലക്കടല വറുത്തത് – 2 ടേബിൾ സ്പൂൺ
    ബിസ്ക്കറ്റ് – 1-2 എണ്ണം (പൊടിച്ചത്)
    കശുവണ്ടി, പിസ്ത, ബദാം – അലങ്കരിക്കാൻ

ഉണ്ടാക്കുന്ന വിധം:

പാലിലേക്ക് പഞ്ചസാര ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. പഴം നല്ലതുപോലെ ഉടച്ച് ഒരു ഗ്ലാസ്സിലേക്ക് ചേർക്കുക, ഉടച്ച പഴത്തിന് മുകളിലായി വറുത്ത അവൽ, നിലക്കടല (കപ്പലണ്ടി), ബിസ്ക്കറ്റ് പൊടിച്ചതും ചേർത്ത് മുകളിൽ പാൽ മെല്ലെ ഒഴിക്കുക. ശേഷം ഒരിക്കൽ കൂടി എല്ലാ ചേരുവകളും ആദ്യം ചേർത്ത പോലെ തന്നെ വീണ്ടും ഗ്ലാസിലേക്ക് ചേർക്കുക. എല്ലാം ചേർത്ത ശേഷം ഒരു വലിയ സ്പൂൺ കൊണ്ട് എല്ലാം ഒന്ന് ഇളക്കി യോജിപ്പിച്ച് കഴിക്കാം.