ആവശ്യമുള്ള സാധനങ്ങൾ
അരിപ്പൊടി - ഒരു കപ്പ്
പാളയൻകോടൻ പഴം-രണ്ടെണ്ണം
തേങ്ങ-ഒരു കപ്പ്
ശർക്കര -അര കപ്പ്
ഏലയ്ക്ക പൊടിച്ചത്-രണ്ട് ടീസ്പൂൺ
തയ്യാറാക്കുന്ന വിധം
ശർക്കര ഉരുക്കി പാനിയാക്കി അരിപ്പൊടിയിൽ ഒഴിക്കുക. കൈ കൊണ്ട് തേങ്ങ നന്നായി തിരുമിയ ശേഷം ഇതിലേക്ക് യോജിപ്പിക്കുക. കട്ട കെട്ടാതെ ഇളക്കിയ ശേഷം ഇതിലേക്ക് പാളയൻകോടൻ പഴം ഞെരടി ചേർക്കുക. ഏലയ്ക്കാപ്പൊടിയും ചേർക്കാം. എല്ലാംകൂടി കൈ കൊണ്ട് ഇഡ്ഡലി മാവിന്റെ പരുവത്തിൽ യോജിപ്പിക്കുക. ഉണ്ണിയപ്പച്ചട്ടിയിൽ വെളിച്ചെണ്ണ ഒഴിച്ച് തിളയ്ക്കുമ്പോൾ മാവ് കോരിയൊഴിക്കുക. മൂത്തുവരുമ്പോൾ കോരിയെടുക്കാം.
Trending :