+

പെണ്‍കുട്ടികളുടെ അസുഖം മാറ്റി തരാമെന്ന് പറഞ്ഞു ടെക്കിയുടെ 14 കോടി തട്ടി ; ആള്‍ ദൈവം അറസ്റ്റില്‍

ദീപക് ദോലസ് മുന്‍പ് ജോലി ചെയ്തിരുന്ന യുകെയിലെ സ്വന്തം വീട്, പുനെയിലെ ഭൂമി, ഗ്രാമത്തിലെ കൃഷി ഭൂമി എന്നിവയുള്‍പ്പെടെയുള്ള സ്വത്തുക്കള്‍ വിറ്റാണ് 14 കോടി രൂപ പലപ്പോഴായി കൈമാറിയത്.

 ഐടി പ്രൊഫഷണലില്‍ നിന്ന് 14 കോടി രൂപ തട്ടിയെടുത്ത സ്വയം പ്രഖ്യാപിത ആള്‍ദൈവമടക്കം മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ആരോഗ്യപ്രശ്നങ്ങള്‍ നേരിടുന്ന രണ്ട് പെണ്‍മക്കളെ തന്റെ 'ദിവ്യശക്തി' ഉപയോഗിച്ച് സുഖപ്പെടുത്താമെന്ന് വാഗ്ദാനം ചെയ്താണ് ആള്‍ദൈവം കോടികള്‍ തട്ടിയത്.

ദിവ്യമായ രോഗശാന്തി ശക്തിയുണ്ടെന്ന് അവകാശപ്പെട്ട ആള്‍ദൈവം തന്നെ വഞ്ചിച്ചതായി ആരോപിച്ച് സോഫ്റ്റ്വെയര്‍ എഞ്ചിനീയറായ ദീപക് ദോലസ് പുനെ പൊലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് കോത്രൂഡ് പൊലീസ് സ്റ്റേഷനില്‍ വഞ്ചനാക്കുറ്റത്തിന് കേസെടുക്കുകയും പിന്നീട് കേസ് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗത്തിന് കൈമാറുകയും ചെയ്തു.
നാസിക്കില്‍ നിന്നുള്ള ആള്‍ദൈവം ദീപക് ജനാര്‍ദനന്‍ ഖഡ്കെയും പുനെയിലെ കോത്രുഡില്‍ നിന്നുള്ള ദമ്പതികളുമാണ് അറസ്റ്റിലായത്. സന്യാസിയായ ശങ്കര്‍ മഹാരാജിന്റെ മകളും മരുമകനുമാണെന്ന് അവകാശപ്പെടുന്ന ദമ്പതികളാണ് ഇവര്‍.

തന്റെ പെണ്‍മക്കളെ സുഖപ്പെടുത്താന്‍ 'ദൈവിക ഇടപെടലിലൂടെ' തന്റെ പെണ്‍മക്കളെ സുഖപ്പെടുത്താന്‍ കഴിയുമെന്ന് ആള്‍ദൈവം കുടുംബത്തിന് ഉറപ്പുനല്‍കിയതായി പരാതിക്കാരന്‍ പരാതിയില്‍ പറയുന്നു. ദീപക് ദോലസ് മുന്‍പ് ജോലി ചെയ്തിരുന്ന യുകെയിലെ സ്വന്തം വീട്, പുനെയിലെ ഭൂമി, ഗ്രാമത്തിലെ കൃഷി ഭൂമി എന്നിവയുള്‍പ്പെടെയുള്ള സ്വത്തുക്കള്‍ വിറ്റാണ് 14 കോടി രൂപ പലപ്പോഴായി കൈമാറിയത്.

എന്നാല്‍ പണം കൈപറ്റിയതിന് ശേഷവും പെണ്‍മക്കളടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടായില്ല. അതിനെ തുടര്‍ന്നാണ് പൊലീസിനെ സമീപിച്ചതെന്നും ദീപക് പരാതിയില്‍ പറയുന്നു.

facebook twitter