നാഷണല്‍ സെന്റർ ഓഫ് മെറ്റീരിയോളജി നല്‍കുന്ന വിവരമനുസരിച്ച്, നവംബർ 8 ന് യുഎഇയില്‍ ഭാഗികമായി മേഘാവൃതമായ ആകാശവും ഇടയ്ക്കിടെ പൊടിപടലവും അനുഭവപ്പെട്ടേക്കാം.പടിഞ്ഞാറൻ പ്രദേശങ്ങളില്‍ താഴ്ന്ന മേഘങ്ങള്‍ പ്രത്യക്ഷപ്പെടാനും സാധ്യതയുണ്ട്.
ദുബായില്‍ താപനില 21°C വരെ കുറയും
കടുത്ത വേനലില്‍ നിന്ന് വ്യത്യസ്തമായി, കാലാവസ്ഥ സൗമ്യമായി തുടരുമെങ്കിലും പകല്‍ സമയത്ത് ചൂട് അനുഭവപ്പെടും. എന്നാല്‍, ഈ മാറ്റം താമസക്കാർക്ക് കൂടുതല്‍ സുഖകരമായ രാവിലെയും വൈകുന്നേരവും സമ്മാനിക്കുന്ന തണുത്ത ദിവസങ്ങളുടെ വരവായിട്ടാണ് കണക്കാക്കുന്നത്.
ദുബായില്‍ കുറഞ്ഞ താപനില 21 ഡിഗ്രി സെല്‍ഷ്യസ് വരെയും കൂടിയ താപനില 32 ഡിഗ്രി സെല്‍ഷ്യസ് വരെയും ആയിരിക്കും. അബുദാബിയില്‍ താപനില 22 ഡിഗ്രി സെല്‍ഷ്യസിനും 31 ഡിഗ്രി സെല്‍ഷ്യസിനും ഇടയിലായിരിക്കും.
രാജ്യത്തുടനീളം താപനില 32 ഡിഗ്രി സെല്‍ഷ്യസില്‍ കൂടാൻ സാധ്യതയില്ല എന്നും മുന്നറിയിപ്പുണ്ട്.
പൊടിക്കാറ്റിനും നേരിയ കാറ്റിനും സാധ്യത
തെക്കുകിഴക്ക് മുതല്‍ വടക്കുകിഴക്ക് വരെ നേരിയതോ മിതമായതോ ആയ കാറ്റ് വീശാൻ സാധ്യതയുണ്ട്. ഇതിന്റെ വേഗത മണിക്കൂറില്‍ 10-20 കിലോമീറ്ററിനും 30 കിലോമീറ്റർ വരെയും ആകാൻ സാധ്യതയുണ്ട്. ഈ കാറ്റിന്റെ സ്വാധീനം മൂലം അന്തരീക്ഷം പൊടി നിറഞ്ഞതാവാൻ സാധ്യതയുള്ളതിനാല്‍ ഡ്രൈവർമാർ ജാഗ്രത പാലിക്കണം. അറേബ്യൻ ഗള്‍ഫിലും ഒമാൻ കടലിലും കടല്‍ നേരിയ തോതില്‍ തിരമാലകള്‍ ഉണ്ടാകുമെന്നും നാഷണല്‍ സെന്റർ ഓഫ് മെറ്റീരിയോളജി അറിയിച്ചു