+

ഇരുപത്തിയഞ്ച് മിനുറ്റിനുള്ളിൽ ലക്ഷ്യം കണ്ടു :ഇരുപത്തിനാല് മിസൈലുകൾ ഉപയോഗിച്ച് ഇന്ത്യൻ സൈന്യം തരിപ്പണമാക്കിയത് ഒൻപതിടങ്ങളിലെ ഭീകര ക്യാമ്പുകൾ; എന്തുകൊണ്ട് ഈ ഒൻപത് ഇടങ്ങൾ?

ഹൽഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി സേനകൾ നടത്തിയ 'ഓപ്പറേഷൻ സിന്ദൂറി'ന്റെ ഭാഗമായി തകർത്ത പാക് ഭീകര കേന്ദ്രങ്ങളുടെ വിവരങ്ങൾ പുറത്തുവിട്ട് സേന. കേന്ദ്ര വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി, വിങ് കമാൻഡർ വ്യോമിക സിങ്, കേണൽ സോഫിയ ഖുറേഷി എന്നിവർ ചേർന്ന് നടത്തിയ വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്

ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി സേനകൾ നടത്തിയ 'ഓപ്പറേഷൻ സിന്ദൂറി'ന്റെ ഭാഗമായി തകർത്ത പാക് ഭീകര കേന്ദ്രങ്ങളുടെ വിവരങ്ങൾ പുറത്തുവിട്ട് സേന. കേന്ദ്ര വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി, വിങ് കമാൻഡർ വ്യോമിക സിങ്, കേണൽ സോഫിയ ഖുറേഷി എന്നിവർ ചേർന്ന് നടത്തിയ വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.കര- വ്യോമ-നാവിക സേനകളുടെ സംയുക്ത നീക്കമായ 'ഓപ്പറേഷൻ സിന്ദൂരി'ലൂടെ ഇന്ന് പുലർച്ചെയാണ് ഇന്ത്യ പാകിസ്താന് മറുപടി നൽകിയത്. ഭീകരരുടെ കേന്ദ്രങ്ങൾ കൃത്യമായി കണ്ടെത്തിയ ശേഷമായിരുന്നു സൈന്യത്തിന്റെ തിരിച്ചടി. 

ഭീകരർക്ക് പരിശീലനം നൽകുന്ന ലഷ്‌കറെ തൊയ്ബ, ജെയ്ഷെ മുഹമ്മദ്, ഹിസ്ബുൾ മുജാഹിദ്ദീൻ എന്നിവയുടെ വിവിധ കേന്ദ്രങ്ങൾ ലക്ഷ്യമിട്ടായിരുന്നു ഇന്ത്യൻ സൈന്യത്തിന്റെ ആക്രമണം. ഇതിൽ 70 ഭീകരർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. ഒമ്പത് തീവ്രവാദ കേന്ദ്രങ്ങൾ പൂർണമായി തകർത്തതായും സേന വ്യക്തമാക്കി.

 മെയ് ഏഴാം തീയതി പുലർച്ചെയായിരുന്നു വ്യോമ, കര, നാവിക സേനകൾ സംയുക്തമായി നടത്തിയ ഓപ്പറേഷൻ.ഇന്ത്യ തകർത്ത ഒൻപത് ഭീകര കേന്ദ്രങ്ങളിൽ നാലെണ്ണം പാകിസ്താനകത്തും അഞ്ചെണ്ണം പാക് അധിനിവേശ കശ്മീരിലുമാണ്. ജെയ്ഷെ മുഹമ്മദിന്റെ പ്രധാന പരിശീലന കേന്ദ്രമായ ബഹവൽപൂരിലെ മർക്കസ് സുബാഹ്നള്ള ക്യാമ്പ്, മുംബൈ ഭീകരാക്രമണത്തിന്റെ ഗൂഡാലോചന നടന്ന മുരിഡ്കെയിലെ മർകസ് ത്വയ്ബ ക്യാമ്പ് എന്നിവയടക്കം ഇതിൽ ഉൾപ്പെടും.മാർച്ചിൽ ജമ്മുകശ്മീർ പൊലീസിലെ നാല് ജവന്മാരുടെ ജീവനെടുത്ത ഭീകരർ പരിശീലനം നേടിയത് ഇവിടെയാണ്.

പാക് അധീന കശ്മീരിൽ സൈന്യം തകർത്ത ഭീകര കേന്ദ്രങ്ങൾ ഇവയാണ്:

സവായ് നാല ക്യാമ്പ്, മുസാഫറാബാദ്: പാക് അധീന കശ്മീരിലെ നിയന്ത്രണ രേഖയിൽനിന്ന് 30 കി.മീ അകലെയുള്ള തീവ്രവാദ ക്യാമ്പ്. ഇത് ലഷ്‌കറെ തൊയ്ബയുടെ പരിശീലന കേന്ദ്രമാണ്. 2024 ഒക്ടോബർ 20-ന് സോൻമാർഗിലും 2024 ഒക്ടോബർ 24-ന് ഗുൽമാർഗിലും 2025 ഏപ്രിൽ 22-ന് പഹൽഗാമിലും നടന്ന തീവ്രവാദി ആക്രമണങ്ങളിൽ പങ്കെടുത്ത ഭീകരർ ഇവിടെനിന്നാണ് പരിശീലനം നേടിയത്.

Target hit in 25 minutes: Indian Army destroys 19 terror camps using 24 missiles; Why these 9 locations?

സയ്‌ദെൻ ബിലാൽ ക്യാമ്പ്, മുസാഫറാബാദ്: ജെയ്‌ഷെ മുഹമ്മദിന്റെ പരിശീലന കേന്ദ്രം.

ഗുൽപുർ ക്യാമ്പ്, കോട്‌ലി: നിയന്ത്രണരേഖയിൽനിന്ന് 30 കി.മീ അകലെയുള്ള പ്രദേശം. ലഷ്‌കറെ തൊയ്ബയുടെ ബേസ് ക്യാമ്പ്. 2023 ഏപ്രിൽ 20-നും 2024 ജൂൺ ഒമ്പതിനും പുഞ്ചിൽ നടന്ന ഭീകരാക്രമണങ്ങളിൽ പങ്കെടുത്ത ഭീകരർ ഇവിടെയാണ് പരിശീലനത്തിൽ ഏർപ്പെട്ടത്.

ബർണാല ക്യാമ്പ്, ബിമ്പെർ: നിയന്ത്രണ രേഖയിൽനിന്ന് ഒമ്പത് കി.മീ മാത്രം ദൂരത്തിലുള്ള തീവ്രവാദ ക്യാമ്പും പരിശീലന കേന്ദ്രവും.അബ്ബാസ് ക്യാമ്പ്, കോട്‌ലി: നിയന്ത്രണ രേഖയിൽനിന്ന് 13 കി.മീ അകലെയുള്ള ലഷ്‌കറെ തൊയ്ബയുടെ പരിശീലന കേന്ദ്രം.

സർജൽ ക്യാമ്പ്, സിയാൽകോട്ട്: അതിർത്തിയിൽനിന്ന് ആറു കി.മീ ദൂരത്തിൽ സ്ഥിതിചെയ്യുന്ന സ്ഥലം. മാർച്ച് 2025-ൽ ജമ്മു കശ്മീർ പോലീസിലെ നാല് പേരെ കൊലപ്പെടുത്തിയ ഭീകരർ ഇവിടെനിന്നാണ് പരിശീലനം നേടിയത്.

മെഹ്‌മൂന ജോയ, സിയാൽകോട്ട്: രാജ്യാന്തര അതിർത്തിയിൽനിന്ന് ഏകദേശം 18-21 കി.മീ ദൂരത്തിൽ സ്ഥിതിചെയ്യുന്ന ഹിസ്ബുൾ മുജാഹിദ്ദീന്റെ പ്രധാന ക്യാമ്പ്. 2016-ൽ പത്താൻകോട്ട് വ്യോമ താവളത്തിലുണ്ടായ ഭീകരാക്രമണത്തിന് ഭീകരർ പദ്ധതി തയ്യാറാക്കിയത് ഇവിടെവെച്ചായിരുന്നു.

മർക്കസ് തൊയ്ബ, മുറിഡ്‌കെ: രാജ്യാന്തര അതിർത്തിയിൽനിന്ന് 18 - 26 കി.മീ ദൂരത്തിൽ സ്ഥിചെയ്യുന്ന സ്ഥലം. 2008-ലെ മുംബൈ ഭീകരാക്രമണത്തിൽ പങ്കെടുത്ത ഭീകരർ പരിശീലനം നേടിയത് ഇവിടെനിന്ന്. അജ്മൽ കസബ്, ഡേവിഡ് ഹെഡ്‌ലി എന്നിവരെല്ലാം പരിശീലനം നേടിയത് ഇവിടെനിന്നാണെന്നാണ് വിവരം.

മർക്കസ് സുബഹാനള്ളാ, ഭവൽപുർ: രാജ്യാന്തര അതിർത്തിയിൽനിന്ന് 100 കി.മീ ദൂരത്തിലുള്ള സ്ഥലം. ജെയ്‌ഷെ മുഹമ്മദിന്റെ പ്രധാന താവളം. റിക്രൂട്ട്‌മെന്റ്, പരിശീലനം തുടങ്ങിയവയെല്ലാം നടക്കുന്നത് ഇവിടെയാണ്.


 

Trending :
facebook twitter