ബംഗളൂരു: തടിയന്റവിട നസീറിന് ജയിലിൽ സഹായം നൽകിയ സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിൽ. എൻഐഎയാണ് ജയിൽ സൈക്കോളജിസ്റ്റും പൊലീസുകാരനുമടക്കം മൂന്നുപേരെ അറസ്റ്റ് ചെയ്‌തത്. നസീറിന് ജയിലിലേക്ക് ഫോൺ ഒളിച്ചുകടത്തി എത്തിച്ചത് ജയിൽ സൈക്കോളജിസ്റ്രാണ്. പരപ്പന അഗ്രഹാര ജയിലിലെ സൈക്യാട്രിസ്റ്റ് ഡോ.നാഗരാജാണ് പിടിയിലായത്. സിറ്റി ആംഡ് റിസർവ് എഎസ്ഐ ചൻ പാഷയാണ് പിടിയിലായ പൊലീസുകാരൻ. ഇവർ നസീറിനെ വിവിധ കോടതിയിലേക്ക് എത്തിക്കുന്നതിന് വിവരം കൈമാറി.
തീവ്രവാദ കേസുകളിൽ പ്രതിയായ ജുനൈദ് അഹമ്മദിന്റെ അമ്മ അനീസ് ഫാത്തിമയും അറസ്റ്റിലായിട്ടുണ്ട്. തടിയന്റവിട നസീറിന് പണവും വിവരങ്ങളും ജയിലിൽ എത്തിച്ചുനൽകി എന്ന് കണ്ടെത്തിയതിനെ തുടർന്നാണ് അനീസ് ഫാത്തിമയെ അറസ്റ്റ് ചെയ്‌തത്.
Trending :