താനൂരില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിനികള്‍ നാട് വിട്ട സംഭവത്തില്‍ ഇവര്‍ക്കൊപ്പം യാത്ര ചെയ്ത യുവാവിന്റെ അറസ്റ്റ് രേഖപ്പെടുത്തി. മലപ്പുറം എടവണ്ണ സ്വദേശി ആലുങ്ങല്‍ അക്ബര്‍ റഹീം (26) ആണ് അറസ്റ്റിലായത്. താനൂര്‍ പൊലീസാണ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. കുട്ടികളെ തട്ടികൊണ്ട് പോകല്‍, മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് പിന്തുടരല്‍ തുടങ്ങിയ കുറ്റങ്ങളാണ് പ്രതിക്ക് എതിരെ ചുമത്തിയിരിക്കുന്നത്.
കുട്ടികള്‍ മുംബൈയിലെ ബ്യൂട്ടി പാര്‍ലറില്‍ എത്തിയത് യാദൃശ്ചികമായാണെന്നും പൊലീസ് കണ്ടെത്തി.
താനൂര്‍ പൊലീസിന്റെ സംഘത്തോടൊപ്പമായിരുന്നു വിദ്യാര്‍ത്ഥിനികള്‍ തിരൂരിലെത്തിയത്. കുട്ടികളെ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കി രഹസ്യമൊഴി രേഖപ്പെടുത്തിയ ശേഷം കൗണ്‍സിലിങ് നല്‍കി വീട്ടുകാര്‍ക്കൊപ്പം അയച്ചു.
Trending :