+

തട്ടുകട സ്റ്റൈൽ തട്ടിൽകുട്ടി ദോശ

പച്ചരി – 3 കപ്പ് ഉഴുന്ന് – മുക്കാൽ കപ്പ് ഉലുവ – 1 സ്പൂൺ ചോറ് – 2 സ്പൂൺ

ആവശ്യമായ ചേരുവകൾ

പച്ചരി – 3 കപ്പ്
ഉഴുന്ന് – മുക്കാൽ കപ്പ്
ഉലുവ – 1 സ്പൂൺ
ചോറ് – 2 സ്പൂൺ

തയ്യാറാക്കുന്ന വിധം

ആദ്യമായി പച്ചരിയും ഉഴുന്നും നാല് മണിക്കൂർ വേറെ വേറെ കുതിരാനായി വെക്കണം.
ഉഴുന്നിന്റെ കൂടെ ഉലുവയും ചേർക്കേണ്ടതുണ്ട്. ശേഷം അധികം വെള്ളം ചേർക്കാതെ ഓരോന്നും അരച്ചെടുക്കണം. ഉഴുന്ന് അരക്കുന്ന കൂട്ടത്തിൽ ചോറും ചേർക്കാം.എല്ലാം കൂടി മിക്‌സ് ചെയ്തു രാത്രി മുഴുവൻ പുളിക്കാൻ വയ്ക്കുക. ഇനി ദോശ കല്ല് അടുപ്പത്ത് വെച്ച് നന്നായി ചൂടായതിന് ശേഷം വെളിച്ചെണ്ണ തേക്കാം. ഇനി
മാവ് ചെറിയ തവി വീതം കോരി ഒഴിക്കുക. തട്ട് ദോശ തയാറാക്കാൻ മാവ് പരത്തേണ്ട ആവശ്യമില്ല. മുകളിൽ ചെറിയ കുമിളകൾ വന്നു തുടങ്ങുമ്പോൾ തന്നെ മറിച്ചിടണം. മുകൾഭാഗം നന്നായി വേവുന്നതിന് മുൻപ് തിരിച്ചിട്ടാൽ മാത്രമേ തട്ടുകട സ്‌റ്റൈലിൽ രണ്ടു വശവും നന്നായി മൊരിഞ്ഞു കിട്ടുകയുള്ളൂ. ഇതോടെ സ്വാദൂറും തട്ടുകട സ്റ്റൈൽ തട്ടിൽകുട്ടി ദോശ റെഡി…
 

facebook twitter