+

എംഡിഎംഎ കേസില്‍ കസ്റ്റഡിയിലെടുത്ത പ്രതിയെ പോലീസ് സ്‌റ്റേഷനില്‍ നിന്നും ഭാര്യ സ്‌കൂട്ടറില്‍ കടത്തി

മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട കേസില്‍ കരുതല്‍ തടങ്കലിലാക്കാൻ പോലീസ് കസ്റ്റഡിയിലെടുത്ത പ്രതി സ്റ്റേഷനില്‍നിന്ന് രക്ഷപ്പെട്ടു.കിളികൊല്ലൂർ കല്ലുംതാഴം വയലില്‍ പുത്തൻവീട്ടില്‍ അജു മണ്‍സൂർ (26) ആണ് സ്റ്റേഷനില്‍നിന്ന് രക്ഷപ്പെട്ടത്.

കൊല്ലം: മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട കേസില്‍ കരുതല്‍ തടങ്കലിലാക്കാൻ പോലീസ് കസ്റ്റഡിയിലെടുത്ത പ്രതി സ്റ്റേഷനില്‍നിന്ന് രക്ഷപ്പെട്ടു.കിളികൊല്ലൂർ കല്ലുംതാഴം വയലില്‍ പുത്തൻവീട്ടില്‍ അജു മണ്‍സൂർ (26) ആണ് സ്റ്റേഷനില്‍നിന്ന് രക്ഷപ്പെട്ടത്. കിളികൊല്ലൂർ പോലീസ് സ്റ്റേഷനില്‍ ചൊവ്വാഴ്ച വൈകീട്ടാണ് സംഭവം. സ്റ്റേഷനു മുന്നില്‍ സ്കൂട്ടറില്‍ കാത്തുനിന്ന ഭാര്യയോടൊപ്പമാണ് പ്രതി രക്ഷപ്പെട്ടത്.

സ്റ്റേഷന് മുൻവശത്തെ റോഡില്‍ സ്കൂട്ടറില്‍ കാത്തുനിന്ന ഭാര്യ ബിൻഷയോടൊപ്പം പ്രതി രക്ഷപ്പെട്ടെന്ന് പോലീസ് പറഞ്ഞു. പ്രതിക്കായി രാത്രിവൈകിയും പോലീസ് തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ലസ്റ്റേഷന് മുൻവശത്തെ റോഡില്‍ സ്കൂട്ടറില്‍ കാത്തുനിന്ന ഭാര്യ ബിൻഷയോടൊപ്പം പ്രതി രക്ഷപ്പെട്ടെന്ന് പോലീസ് പറഞ്ഞു.

മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട കേസില്‍ തുടർച്ചയായി ഉള്‍പ്പെട്ട പ്രതിയാണ് അജു. പ്രതിയെ പ്രിവൻഷൻ ഓഫ് ഇല്ലിസിറ്റ് ട്രാഫിക് ഇൻ എൻഡിപിഎസ് (പിറ്റ് എൻഡിപിഎസ്) നിയമപ്രകാരം കരുതല്‍ തടങ്കലിലാക്കുന്നതിനായി പോലീസ് കസ്റ്റഡിയെടുക്കുകയും അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു. പിറ്റിന്റെ ഫോമുകളില്‍ പ്രതിയെക്കൊണ്ട് ഒപ്പിടീപ്പിച്ചുകൊണ്ട് ഇരിക്കുന്നതിനിടെ പോലീസിനെ വെട്ടിച്ച്‌ സ്റ്റേഷനില്‍നിന്ന് ഇറങ്ങിയോടുകയായിരുന്നു. എംഡിഎംഎ കേസില്‍ ബിൻഷയും നേരത്തേ പോലീസ് പിടിയിലായിട്ടുണ്ട്.

 

facebook twitter