+

കൊച്ചിയില്‍ പ്രസവിച്ചതിന് തൊട്ടുപിന്നാലെ കുഞ്ഞിനെ ഉപേക്ഷിച്ചനിലയില്‍ കണ്ടെത്തി

കൊച്ചിയില്‍ പ്രസവിച്ചതിന് തൊട്ടുപിന്നാലെ കുഞ്ഞിനെ ഉപേക്ഷിച്ചനിലയില്‍ കണ്ടെത്തി. കൊച്ചി നഗരമധ്യത്തിലെ അമ്മത്തൊട്ടിലിനരികിലാണ് പ്രസവിച്ച്‌ ഏതാനും മണിക്കൂറുകള്‍ മാത്രമായ കുഞ്ഞിനെ ഉപേക്ഷിച്ചനിലയില്‍ കണ്ടെത്തിയത്.

കൊച്ചി: കൊച്ചിയില്‍ പ്രസവിച്ചതിന് തൊട്ടുപിന്നാലെ കുഞ്ഞിനെ ഉപേക്ഷിച്ചനിലയില്‍ കണ്ടെത്തി. കൊച്ചി നഗരമധ്യത്തിലെ അമ്മത്തൊട്ടിലിനരികിലാണ് പ്രസവിച്ച്‌ ഏതാനും മണിക്കൂറുകള്‍ മാത്രമായ കുഞ്ഞിനെ ഉപേക്ഷിച്ചനിലയില്‍ കണ്ടെത്തിയത്.

അമ്മത്തൊട്ടിലിനരികിലെ പ്ലാവിൻചുവട്ടില്‍ ബെഡ്ഷീറ്റില്‍ പൊതിഞ്ഞ നിലയിലായിരുന്നു നവജാത ശിശുവിനെ കണ്ടെത്തിയത്.തിങ്കളാഴ്ച്ച രാവിലെ ആറുമണിയോടെയാണ് കുഞ്ഞിനെ ഉപേക്ഷിച്ചനിലയില്‍ കണ്ടെത്തിയത്.2.6 കിലോഗ്രാമുള്ള കുഞ്ഞ് ആരോഗ്യവാനാണെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. വീട്ടിലാണ് പ്രസവം നടന്നതെന്നാണ് പ്രാഥമിക നിഗമനം.

facebook twitter