+

സ്കൂളിലെ 'ബാക്ക് ബെഞ്ച്' ഒഴിവാക്കണം; പഴഞ്ചൻ രീതികള്‍ എന്നും പറ്റില്ലെന്ന് വിദ്യാഭ്യാസ മന്ത്രി

സ്‌കൂളുകളിലെ ബാക്ക് ബെഞ്ച് പരിഷ്‌കരണത്തിന് വിദ്യാഭ്യാസ വകുപ്പ്. പഠനത്തിനായി വിദഗ്ധസമിതിയെ നിയോഗിക്കും.നല്ല മാറ്റം വേണമെന്നും മന്ത്രി കൂട്ടിച്ചേർത്തു. അവധിക്കാല മാറ്റ നിർദേശത്തിന് പിന്നാലെ പുതിയ ആശയം മന്ത്രി പങ്കുവച്ചിരിക്കുന്നത്

തിരുവനന്തപുരം: സ്‌കൂളുകളിലെ ബാക്ക് ബെഞ്ച് പരിഷ്‌കരണത്തിന് വിദ്യാഭ്യാസ വകുപ്പ്. പഠനത്തിനായി വിദഗ്ധസമിതിയെ നിയോഗിക്കും.നല്ല മാറ്റം വേണമെന്നും മന്ത്രി കൂട്ടിച്ചേർത്തു. അവധിക്കാല മാറ്റ നിർദേശത്തിന് പിന്നാലെ പുതിയ ആശയം മന്ത്രി പങ്കുവച്ചിരിക്കുന്നത്. ഫേസ്ബുക്കിലൂടെയാണ് മന്ത്രിയുടെ പ്രഖ്യാപനം.

വിദ്യാഭ്യാസ മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

പ്രിയപ്പെട്ടവരെ,

നമ്മുടെ സ്കൂള്‍ ക്ലാസ് മുറികളില്‍നിന്ന് 'പിൻബെഞ്ചുകാർ' എന്നൊരു സങ്കല്‍പ്പം ഒഴിവാക്കാൻ ആഗ്രഹിക്കുന്നു. ഈ സങ്കല്‍പം ഒരു വിദ്യാർഥിയുടെ ആത്മവിശ്വാസത്തെയും പഠനത്തെയും പ്രതികൂലമായി ബാധിക്കാൻ സാധ്യതയുണ്ട്.

ഒരു കുട്ടിയും പഠനത്തിലോ ജീവിതത്തിലോ പിന്നോട്ട് പോകാൻ പാടില്ല. എല്ലാ കുട്ടികള്‍ക്കും തുല്യ അവസരങ്ങള്‍ ഉറപ്പാക്കുക എന്നതാണ് നമ്മുടെ ലക്ഷ്യം. ഇത് എങ്ങനെ പ്രാവർത്തികമാക്കാം എന്നതിനെക്കുറിച്ച്‌ നമ്മള്‍ ആലോചിക്കുന്നു. പിൻബെഞ്ചുകാർ എന്ന ആശയം ഇല്ലാതാക്കാൻ പല രാജ്യങ്ങളും പല മാതൃകകളും പിന്തുടരുന്നുണ്ട്. നമ്മുടെ വിദ്യാഭ്യാസരീതിക്ക് അനുയോജ്യമായ ഏറ്റവും മികച്ച മാതൃക കണ്ടെത്താൻ വിദഗ്ധരുടെ ഒരു സമിതിയെ നിയോഗിക്കാൻ തീരുമാനിച്ചു. ഈ സമിതിയുടെ നിർദ്ദേശങ്ങള്‍ പരിഗണിച്ച്‌ നമുക്ക് മുന്നോട്ട് പോകാം.

നമ്മുടെ കുട്ടികളുടെ മികച്ച ഭാവിക്കായി നിങ്ങളുടെ എല്ലാവിധ പിന്തുണയും തേടുന്നു.- മന്ത്രി വി ശിവൻകുട്ടി

facebook twitter