ബെറ്റിങ് ആപ്പ് കേസ്; സുരേഷ് റെയ്‌നയെ ഇഡി ചോദ്യം ചെയ്യും

05:01 PM Aug 13, 2025 | Renjini kannur

ബെറ്റിങ് ആപ്പുമായി ബന്ധപ്പെട്ട കേസില്‍ മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം സുരേഷ് റെയ്‌നയെ ഇഡി ചോദ്യം ചെയ്യും. അന്വേഷണത്തിന്റെ ഭാഗമായി കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാക്കാനാണ് ആപ്പിന്റെ ബ്രാൻഡ് അംബാസഡറായ റെയ്നയെ ഇഡി ചോദ്യം ചെയ്യുന്നത്.ചില പരസ്യങ്ങളിലൂടെ റെയ്‌നക്ക് ആപ്പുമായ ബന്ധമുണ്ടെന്ന് കണ്ടെത്തിയിരുന്നു.

ചോദ്യം ചെയ്യലിലൂടെ താരത്തിന്റെ ബന്ധം എത്രത്തോളമുണ്ടെന്ന് കണ്ടെത്താനാണ് ഇഡി ശ്രമിക്കുന്നത്. 1xBteന്റെ നിയമവിരുദ്ധമായ വാതുവെപ്പ്, ഗെയിമിംഗ് പ്രവർത്തനങ്ങള്‍ കേന്ദ്ര അന്വേഷണ ഏജൻസി അന്വേഷിക്കുന്നുണ്ട്.നേരത്തെ നടൻ റാണ ദഗ്ഗുപതി ഇതേ വിഷയത്തില്‍ ഹൈദരാബാദ് ഇഡിക്ക് മുന്നില്‍ ഹാജരായിരുന്നു. അതേസമയം നിരവധി ആളുകളെയും നിക്ഷേപകരെയും കബളിപ്പിച്ചതായി ആരോപിക്കപ്പെടുന്ന നിയമവിരുദ്ധ വാതുവെപ്പ് ആപ്പുകള്‍ ഉള്‍പ്പെടുന്ന നിരവധി കേസുകള്‍ ഏജൻസി അന്വേഷിക്കുന്നുണ്ട്.

Trending :