ഉത്തര്‍പ്രദേശില്‍ പോസ്റ്റുമോര്‍ട്ടത്തിനായി മൃതദേഹം കാലില്‍ പിടിച്ച് വലിച്ചിഴച്ച് കൊണ്ടുപോയി ജീവനക്കാര്‍. ജാന്‍സിയിലെ പോസ്റ്റുമോര്‍ട്ടം ഹൗസിന് മുമ്പിലാണ് സംഭവം. സംഭവത്തിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
അമിത് സിങ് എന്ന അക്കൗണ്ടില്‍ നിന്നാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. കാലില്‍ തുണി കെട്ടിയ ശേഷം മൃതദേഹത്തെ മണ്ണിലൂടെ വലിച്ചിഴക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. മൃതദേഹത്തെ വലിച്ചിഴക്കുന്ന രണ്ട് യുവാക്കളും ആംബുലന്‍സ് ഡ്രൈവര്‍മാരാണെന്നാണ് റിപ്പോര്‍ട്ട്.
അതേസമയം സംഭവത്തില്‍ പോസ്റ്റുമോര്‍ട്ടം ഹൌസ് പ്രതികരിച്ചിട്ടില്ല. വിഷയത്തില്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. വീഡിയോ എന്ന് ചിത്രീകരിച്ചതാണ് എന്നതില്‍ അന്വേഷണം നടത്തിവരികയാണെന്നും പൊലീസ് അറിയിച്ചു.