വിമര്‍ശനങ്ങള്‍ ഉള്‍ക്കൊണ്ട് തിരുത്തും ; എം വി ഗോവിന്ദന്‍

05:37 AM Mar 09, 2025 | Suchithra Sivadas

വിമര്‍ശനങ്ങള്‍ ഉള്‍ക്കൊണ്ട് തിരുത്തുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. നവീകരണത്തിനുള്ള മാര്‍ഗങ്ങളാണ് നടക്കുന്നത്, അതിന്റെ ഭാഗമായിട്ടാണ് വിമര്‍ശനങ്ങളെ കാണുന്നത്. പാര്‍ട്ടി ജനങ്ങള്‍ക്കായി പ്രവര്‍ത്തിക്കണമെന്നും അതില്‍ രാഷ്ട്രീയം കലര്‍ത്തേണ്ടന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. പ്രവര്‍ത്തന റിപ്പോര്‍ട്ടിന്മേല്‍ നടന്ന ചര്‍ച്ചയ്ക്ക് മറുപടി പറയുകയായിരുന്നു എം വി ഗോവിന്ദന്‍.


പി പി ദിവ്യയുടെ കാര്യത്തില്‍ പാര്‍ട്ടി കൃത്യമായ നിലപാട് എടുത്തിട്ടുണ്ടെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. പി പി ദിവ്യക്കെതിരെ കഴിഞ്ഞ ദിവസം സമ്മേളനത്തില്‍ പത്തനംതിട്ട, കോട്ടയം ജില്ലാ കമ്മിറ്റികളിലെ പ്രതിനിധികള്‍ വിമര്‍ശനം ഉന്നയിച്ചിരുന്നു.