'മദ്യത്തിലൂടെയും ലോട്ടറിയിലൂടെയും വരുമാനമുണ്ടാക്കാനല്ല സര്‍ക്കാര്‍ ശ്രമിക്കേണ്ടത്'; ബ്രൂവറിക്കെതിരെ കത്തോലിക്ക ബാവ

06:09 AM Mar 09, 2025 | Suchithra Sivadas

എലപ്പുള്ളിയിലെ മദ്യനിര്‍മാണശാലയ്‌ക്കെതിരെ ജനകീയ സമരം ഉണ്ടാവണമെന്ന് ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാത്തോലിക്ക ബാവ. കേരളത്തെ മദ്യ വിമുക്തമാക്കാന്‍ നിയമ വ്യവസ്ഥ പരിഷ്‌കരിക്കണമെന്ന് കാത്തോലിക്ക ബാവ ആവശ്യപ്പെട്ടു.

സംസ്ഥാനത്ത് ആക്രമണങ്ങള്‍ വര്‍ദ്ധിക്കാന്‍ കാരണം ലഹരിയും മദ്യവുമാണെന്നും കാത്തോലിക്ക ബാവ അഭിപ്രായപ്പെട്ടു. മദ്യത്തിലൂടെയും ലോട്ടറിയിലൂടെയും വരുമാനം ഉണ്ടാക്കാനല്ല സര്‍ക്കാര്‍ ശ്രമിക്കേണ്ടതെന്നും അദ്ദേഹം വിമര്‍ശിച്ചു. 28,000 കോടി രൂപ നികുതി കുടിശ്ശികയായുണ്ട്. ഇത് പിരിച്ചെടുത്ത് വരുമാനം ഉണ്ടാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കേണ്ടതെന്നും കത്തോലിക്ക ബാവ പറഞ്ഞു.