+

‘ദ ഹേറ്റ്ഫുൾ എയ്റ്റ്’ താരം മൈക്കൽ മാഡ്‌സൻ അന്തരിച്ചു

റിസർവോയർ ഡോഗ്‌സ്, കിൽ ബിൽ, ദ ഹേറ്റ്ഫുൾ എയ്റ്റ് എന്നീ ചിത്രങ്ങളിലൂടെ പ്രശസ്തനായ ഹോളിവുഡ് നടൻ മൈക്കൽ മാഡ്‌സൻ (67) അന്തരിച്ചു. കാലിഫോർണിയയിലെ മാലിബുവിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. എന്നാൽ, മരണത്തിൽ ദുരൂഹതയില്ലെന്ന് ലോസ് ഏഞ്ചൽസ് കൗണ്ടി ഷെരീഫ്‌സ് ഡിപ്പാർട്ട്‌മെന്റ് അറിയിച്ചു.

ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനമെന്ന് മാഡ്‌സന്റെ മാനേജർ പ്രതികരിച്ചു. 1980 മുതൽ ഹോളിവുഡ് ചിത്രങ്ങളിൽ സജീവമാണ് മൈക്കൽ മാഡ്‌സൻ. ആദ്യകാലത്ത് ലോ ബജറ്റ് ചിത്രങ്ങളിലായിരുന്നു പ്രധാനമായും അഭിനയിച്ചിരുന്നത്.

1992-ൽ പുറത്തിറങ്ങിയ ടറന്റീനോ ചിത്രം റിസർവോയർ ഡോഗ്‌സിലെ വേഷമാണ് മാഡ്‌സനെ ശ്രദ്ധേയനാക്കിയത്. പിന്നീട് അദ്ദേഹം ടറന്റീനോ ചിത്രങ്ങളിൽ സ്ഥിരസാന്നിധ്യമായി. കിൽ ബില്ലിന്റെ രണ്ടുഭാഗങ്ങളിലും താരം വേഷമിട്ടു. 2015-ൽ പുറത്തിറങ്ങിയ ദ ഹേറ്റ്ഫുൾ എയ്റ്റിലും പ്രധാനകഥാപാത്രമായെത്തി. ഇതിന് പുറമേ 300 ചിത്രങ്ങളിൽ മാഡ്‌സൻ അഭിനയിച്ചിട്ടുണ്ട്. 2022-ൽ മകൻ ഹഡ്‌സൺ മാഡ്‌സൻ ആത്മഹത്യചെയ്തതിനെത്തുടർന്ന് മാഡ്‌സൻ, കടുത്ത വിഷാദത്തിലേക്ക് വീഴുകയും ലഹരിക്ക് അടിമയാവുകയും ചെയ്തിരുന്നു.

facebook twitter