+

യുക്രെയ്ന്‍ പ്രസിഡന്റുമായി വാക്‌പോര് ശക്തമായതിനെത്തുടര്‍ന്ന് സംയുക്ത വാര്‍ത്താ സമ്മേളനം റദ്ദാക്കി ട്രംപ്

വാന്‍സ് യുക്രൈന്‍ സന്ദര്‍ശിച്ചിട്ടുണ്ടോ എന്ന മറുചോദ്യം സെലസ്‌കി ഉന്നയിച്ചു.

വൈറ്റ് ഹൗസിലെ കൂടിക്കാഴ്ചയില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും യുക്രൈന്‍ പ്രസിഡന്റ് വ്‌ളോഡിമിര്‍ സെലന്‍സ്‌കിയും തമ്മില്‍ രൂക്ഷമായ വാക്‌പോര്. സെലന്‍സ്‌കിക്ക് സമാധാനം പുലരണമെന്ന് താല്‍പ്പര്യമില്ലെന്നും അനാദരവ് കാട്ടിയെന്നും ട്രംപും വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സും ആഞ്ഞടിച്ചു. വാന്‍സ് യുക്രൈന്‍ സന്ദര്‍ശിച്ചിട്ടുണ്ടോ എന്ന മറുചോദ്യം സെലസ്‌കി ഉന്നയിച്ചു.


യുക്രൈന്‍ പ്രസിഡന്റ് മൂന്നാംലോകയുദ്ധത്തിന് ശ്രമിക്കുകയാണെന്ന് ജെ ഡി വാന്‍സ് കുറ്റപ്പെടുത്തി.യുദ്ധം അവസാനിപ്പിക്കാന്‍ പുടിനോട് പറയണമെന്ന് ട്രംപിനോട് സെലന്‍സ്‌കി ആവശ്യപ്പെട്ടു. പുട്ടില്‍ വിശ്വസിക്കാനാവുന്ന വ്യക്തിയല്ലെന്നും കൊലയാളിയോട് ഒരു വിട്ടുവീഴ്ചയും ചെയ്യരുതെന്നും വ്യക്തമാക്കിയ സെലെന്‍സ്‌കി, യുദ്ധം അവസാനിപ്പിക്കാന്‍ തയാറെങ്കില്‍ ഉറപ്പുകള്‍ ലഭിക്കണമെന്നും ആവശ്യപ്പെട്ടു.

യുഎസ് ചെയ്ത സഹായങ്ങള്‍ക്ക് നന്ദി വേണമെന്ന് സെലെന്‍സ്‌കിയോട് ട്രംപ് പറഞ്ഞു. 'അമേരിക്കന്‍ ജനതയോട് ഞാന്‍ നിരവധി തവണ നന്ദി പറഞ്ഞിട്ടുണ്ട്' - സെലെന്‍സ്‌കി പറഞ്ഞു. ധാതു സമ്പത്ത് കൈമാറല്‍ കരാറില്‍ ഒപ്പിടാതെയാണ് സെലന്‍സ്‌കി മടങ്ങിയത്. വാക്‌പോര് ശക്തമായതിനെത്തുടര്‍ന്ന് സംയുക്ത വാര്‍ത്താ സമ്മേളനം റദ്ദാക്കിയതായി ട്രംപ് പ്രഖ്യാപിച്ചു.

facebook twitter