ഉത്തര്‍പ്രദേശിലെ ബിജ്നോറില് ജോലിചെയ്യുന്ന വീട്ടിലെ പാത്രം മൂത്രം ഉപയോഗിച്ച് കഴുകി ജോലിക്കാരി. നാഗിന പ്രദേശത്തെ വീട്ടിലാണ് സംഭവം. സാമന്ത്ര എന്ന യുവതിക്കെതിരെ പൊലീസ് കേസെടുത്തു. 10 വര്‍ഷത്തോളമായി ഇവര്‍ ഈ വീട്ടില്‍ ജോലി ചെയ്യുന്നുണ്ട്. എന്നാല്‍ കുറച്ചു ദിവസങ്ങളായി പാത്രത്തില്‍ ദുര്‍ഗന്ധവും ഇവരുടെ പെരുമാറ്റത്തില്‍ അസ്വാഭാവികതയും ശ്രദ്ധയില്‍പ്പെട്ടതോടെ കുടുംബം അടുക്കളയില്‍ ജോലിക്കാരി കാണാതെ ക്യാമറ വെക്കുകയായിരുന്നു. ഇത് പരിശോധിച്ചപ്പോഴാണ് കാര്യം പുറത്തറിഞ്ഞത്. വീഡിയോ സമൂഹമാധ്യമത്തില്‍ വൈറലാവുകയും ചെയ്തു.
ജോലി ചെയ്യുന്ന വീട്ടിലെ അടുക്കളയില്‍ വെച്ച് ഗ്ലാസിലേക്ക് മൂത്രമൊഴിച്ച് ജോലിക്കാരി പാത്രങ്ങളില്‍ തളിക്കുന്നത് വീഡിയോയില്‍ വ്യക്തമാണ്. വീട്ടുകാരുടെ പരാതിപ്രകാരമാണ് നാഗിന പൊലീസ് കേസെടുത്തത്. പ്രതിയെ കോടതിയില്‍ ഹാജരാക്കിയതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കേസില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണെന്ന് നാഗിന പൊലീസ് സ്റ്റേഷന് എസ്എച്ച്ഒ സഞ്ചയ് കുമാര്‍ പറഞ്ഞു.
അതേസമയം യുവതി മാനസിക വെല്ലുവിളി നേരിടുന്ന ആളാണെന്ന് പ്രദേശവാസികളില്‍ ചിലര്‍ പറയുന്നുണ്ട്. എന്നാല്‍ ഇത് ബോധപൂര്‍വ്വം ചെയ്തതാണ് എന്നാണ് മറ്റു ചിലരുടെ ആരോപണം.