അതിരപ്പള്ളിയില്‍ മസ്തകത്തിന് പരിക്കേറ്റ കാട്ടാനയെ കണ്ടെത്താനുള്ള ദൗത്യം ഇന്നും തുടരും

07:54 AM Jan 23, 2025 | Suchithra Sivadas

അതിരപള്ളി മസ്തകത്തിന് പരിക്കേറ്റ ആനയെ കണ്ടെത്തി പരിശോധിക്കാനുള്ള ദൗത്യം ഇന്നും തുടരും. ഇന്നത്തെ ദൗത്യം രാവിലെ ആരംഭിച്ചു ആനയെ കണ്ടെത്താന്‍ ഇന്നലെ വൈകുന്നേരം മുതല്‍ തുടങ്ങിയ തിരിച്ചില്‍ ഇപ്പോഴും തുടരുകയാണ്.

റിസര്‍വനത്തിലേക്ക് കടന്ന ആനയെ ഇതുവരെ കണ്ടെത്താനായിട്ടില്ല. അതുകൊണ്ട് തന്നെ ആനയെ കണ്ടെത്താനുള്ള ശ്രമമാവും ആദ്യം നടക്കുക.

പരിശോധനയ്ക്കായി വയനാട്ടില്‍ നിന്നും ഡോക്ടര്‍ അരുണ്‍ സക്കറിയയുടെ നേതൃത്വത്തിലുള്ള സംഘം തൃശ്ശൂരിലെത്തും. ഒരാഴ്ച മുമ്പാണ് ആനയെ മസ്തകത്തില്‍ പരിക്കേറ്റ നിലയില്‍ വനത്തിനുള്ളില്‍ കണ്ടെത്തിയത്. മറ്റ് ആനകളുമായുള്ള സംഘര്‍ഷത്തില്‍ പരിക്കേറ്റതാകാം എന്നാണ് നിഗമനം. നിലവില്‍ വെറ്റിനറി ഡോക്ടമാരായ ഡേവിഡ് , മിഥുന്‍ , ബിനോയ് എന്നിവര്‍ അടങ്ങുന്ന സംഘത്തിന്റെ നിരീക്ഷണത്തിലാണ് കാട്ടാന. ആനയുടെ മുറിവ് ഗുരുതരമല്ല എന്ന നിഗമനത്തിലാണ് നിലവില്‍ വനം വകുപ്പ്.