അമ്മ' പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ നിന്നും നടൻ ജഗദീഷ് പിന്മാറുന്നതായി റിപ്പോർട്ട്. വനിതാ പ്രസിഡന്റ് വരണമെന്ന പൊതുധാരണയുടെ പേരിലാണ് ഈ നീക്കം എന്നാണ് ലഭ്യമാകുന്ന വിവരം.അദ്ധ്യക്ഷപദവിയിലേക്ക് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചിരിക്കുന്ന ജഗദീഷ് സ്ത്രീകളില്‍ ഒരാള്‍ അദ്ധ്യക്ഷ സ്ഥാനത്ത് എത്തുന്ന കാര്യം പണിഗണിക്കുകയാണെങ്കില്‍ പത്രിക പിന്‍വലിക്കാന്‍ തയ്യാറാണെന്ന നിലപാട് വ്യക്തമാക്കിയിരിക്കുന്നതായിട്ടാണ് വിവരം.
ഇതേ തുടർന്ന് പ്രസിഡന്റ് സ്ഥാനത്തേക്ക് ശ്വേതാ മേനോൻ വരാൻ സാധ്യത കൂടുകയാണ്. വർഷങ്ങളായി പുരുഷന്മാർ നേതൃത്വം നല്‍കിയിരുന്ന അമ്മ സംഘടനയുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് ഒരു വനിതയുടെ കടന്നു വരവ് ചരിത്രത്തില്‍ ആദ്യമാകും. ഏഴ് വർഷത്തെ അസോസിയേഷൻ തലപ്പത്ത് തുടർന്ന ശേഷം മോഹൻലാല്‍ രാജിവച്ചതോടെ, നടന്മാരായ ജഗദീഷ്, ശ്വേത മേനോൻ തുടങ്ങി നാല് പേർ അസോസിയേഷൻ ഓഫ് മലയാളം മൂവി ആർട്ടിസ്റ്റ്സ് അമ്മ പ്രസിഡന്റ് സ്ഥാനത്തേക്ക് നാമനിർദ്ദേശം സമർപ്പിച്ചിരുന്നു.
ഹേമകമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിനും, പിന്നീട് സംഘടനയിലെ ഭരണസമിതി അംഗങ്ങള്‍ക്കെതിരെ അടക്കം ലൈംഗികപീഡന പരാതികള്‍ ഉയര്‍ന്നതിനും പിന്നാ ലെയാണ് നേതൃത്വം ഒഴിവായത്. പുതിയ സമിതിയെ തെരഞ്ഞെടുക്കുന്നത് വരെ അഡ്‌ഹോക് കമ്മിറ്റിയാണ് നേതൃത്വം നല്‍കുന്നത്.