തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിലെ പുത്തരി ആഘോഷം; വിറക് എത്തിക്കൽ ചടങ്ങ് നടന്നു

04:52 PM Aug 21, 2025 | Desk Kerala

തളിപ്പറമ്പ് ; രാജരാജേശ്വര ക്ഷേത്രത്തിൽ ഞായറാഴ്ച നടക്കുന്ന  പുത്തരി ആഘോഷത്തിന് മുന്നോടിയായി ക്ഷേത്രത്തിൽ വിറക് എത്തിക്കുന്ന ചടങ്ങ് നടന്നു. വെള്ളിയാഴ്ച രാവിലെ  കയ്യം ആര്യക്കരഭഗവതി ക്ഷേത്രത്തിൽ നിന്നും മാടൻ തറവാട് വീട്ടുകാരാണ് വിറകുമായെത്തിയത്. മൂന്നു ദിവസത്തെ വ്രതശുദ്ധിയോടെ വാദ്യമേളത്തിൻ്റെ അകമ്പടിയിൽ സ്ത്രീകളും പുരുഷൻമാരുപ്പെടെയുള്ളവർ ക്ഷേത്രനടയിലേക്ക് വിറക് എത്തിക്കുന്നതാണ് ചടങ്ങ്.  

കാൽനടയായാണ് കയ്യത്തെ ഭക്തൻമാർ തമ്പുരാന് മുന്നിൽ വിറകുമായെത്തി വണങ്ങിയത്. കയ്യത്ത് ആര്യക്കര ഭഗവതി ക്ഷേത്രം തന്ത്രി മോഹൻ രാജ്, അന്തിത്തിരിയൻ പി.എം. മോഹനൻ എന്നിവർ ചടങ്ങിന് നേതൃത്വം നൽകി.