+

'ഹമാസ് വാക്കുപാലിക്കുന്നത് വരെ റഫാ ഇടനാഴി അടഞ്ഞുകിടക്കും'; ഇസ്രയേല്‍

തിങ്കളാഴ്ച റഫാ ഇടനാഴി തുറക്കുമെന്ന് ഈജിപ്തിലെ പലസ്തീന്‍ എംബസി പ്രഖ്യാപിച്ചതിനുപിന്നാലെയാണ് നെതന്യാഹുവിന്റെ ഓഫീസിന്റെ പ്രസ്താവന. 

ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ റഫാ ഇടനാഴി അടഞ്ഞുകിടക്കുമെന്ന് ഇസ്രയേല്‍. തിങ്കളാഴ്ച റഫാ ഇടനാഴി തുറക്കുമെന്ന് ഈജിപ്തിലെ പലസ്തീന്‍ എംബസി പ്രഖ്യാപിച്ചതിനുപിന്നാലെയാണ് നെതന്യാഹുവിന്റെ ഓഫീസിന്റെ പ്രസ്താവന. 

മരിച്ച ബന്ദികളുടെ മൃതശരീരം തിരികെ നല്‍കുന്നതിലും അംഗീകരിച്ച ധാരണ നടപ്പാക്കുന്നതിലും ഹമാസ് സ്വീകരിക്കുന്ന നിലപാടിനെ ആശ്രയിച്ചു മാത്രമേ ഇടനാഴി തുറക്കുകയുള്ളുവെന്നും ഇസ്രയേല്‍ പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

facebook twitter