+

മകന്‍ പീഡിപ്പിക്കുന്നു;പരാതി നല്‍കി അമ്മ

മകന്‍ ബലാത്സംഗം ചെയ്‌തുവെന്ന്‌ അമ്മ പോലീസില്‍ പരാതി നല്‍കി. ആലുവ സ്‌റ്റേഷനിലാണു മാതാവ്‌ പരാതി നല്‍കിയത്‌.ഇരുപത്തിമൂന്നുകാരനായ മകന്‍ തന്നെ പലതവണ പീഡിപ്പിച്ചുവെന്നാണു പരാതി

കൊച്ചി:മകന്‍ ബലാത്സംഗം ചെയ്‌തുവെന്ന്‌ അമ്മ പോലീസില്‍ പരാതി നല്‍കി. ആലുവ സ്‌റ്റേഷനിലാണു മാതാവ്‌ പരാതി നല്‍കിയത്‌.ഇരുപത്തിമൂന്നുകാരനായ മകന്‍ തന്നെ പലതവണ പീഡിപ്പിച്ചുവെന്നാണു പരാതി. ഉപദ്രവം സഹിക്കാനാകാതെ വന്നതോടെയാണു പരാതി നല്‍കുന്നത്‌. 

പരാതിയില്‍ വസ്‌തുതയുണ്ടോ എന്നു പരിശോധിച്ചശേഷമാണു മകനെതിരേ കേസ്‌ രജിസ്‌റ്റര്‍ ചെയ്‌തത്‌. ടൈല്‍ വര്‍ക്കിനു പോകുന്ന മകന്‍ ഒരിക്കല്‍ പിറകില്‍നിന്നു പിടിച്ചതായും അന്നു കുതറിമാറിയെന്നും പരാതിയില്‍ പറയുന്നു.

മധ്യവയസ്‌കയായ പരാതിക്കാരിയ്‌ക്കു രണ്ട്‌ ആണ്‍മക്കളും ഭര്‍ത്താവുമുണ്ട്‌. മകന്‍ വീട്ടില്‍ വരുമ്ബോള്‍ അമ്മയുടെ നിലവിളി കേള്‍ക്കാറുണ്ടെന്നു സമീപവാസികളും പോലീസിനെ അറിയിച്ചിരുന്നു.

facebook twitter