ഇസ്ലാം മതം ഭീകരവാദം പ്രോത്സാഹിപ്പിക്കുന്നുവെന്ന് ചിലര്‍ ബോധപൂര്‍വമായ പ്രചാരണം നടത്തുന്നുവെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്.
ഇസ്ലാം സമം തീവ്രവാദം എന്ന ചിന്താഗതി പ്രചരിപ്പിക്കാന്‍ ചിലര്‍ ശ്രമിക്കുന്നുണ്ട്. രാഷ്ട്രീയ താല്പര്യം മൂലമാണ് ഈ ശ്രമമെന്നും രാജ്യത്ത് അപരവല്‍ക്കരണം നടക്കുന്നുവെന്നും മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു.