+

എരിവ് കയറ്റാനും എരി തീയില്‍ എണ്ണയൊഴിക്കാനും ഫേസ്ബുക്കില്‍ വികാര ജീവികളൊരുപാടുണ്ടാകും, നാടിന്റെ സമാധാനമാണ് താല്‍പര്യം ; പി കെ ഫിറോസ്

നമ്മുടെ ഒന്നാമത്തെയും രണ്ടാമത്തെയും മൂന്നാമത്തെയും താല്‍പ്പര്യം ഈ നാടിന്റെ സമാധാനമാണ്. സൗഹാര്‍ദ്ദമാണ്. മറക്കരുത്', എന്നാണ് ഫിറോസ് കുറിച്ചു.

മലപ്പുറം ജില്ലയെ കുറിച്ച് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ നടത്തിയ വിവാദ പരാമര്‍ശത്തെ തുടര്‍ന്നുണ്ടായ രാഷ്ട്രീയ സാഹചര്യത്തില്‍ പ്രതികരണവുമായി യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസ്. 

അജണ്ട കൂടുതല്‍ വ്യക്തമാകുകയാണ്. ആദ്യം മലപ്പുറത്തിനെതിരെ വിദ്വേഷം പറയുക. പിന്നെ സാദിഖലി തങ്ങളുടെ കോലം കത്തിക്കുക. പരമാവധി പ്രകോപനമുണ്ടാക്കി സമാധാന അന്തരീക്ഷം തകര്‍ക്കുക. അതു വഴി മറ്റു പലര്‍ക്കും ലാഭമുണ്ടാക്കിക്കൊടുക്കുക എന്നതാണെന്ന് പി കെ ഫിറോസ് പറഞ്ഞു. ഫേസ്ബുക്കിലൂടെയാണ് ഫിറോസിന്റെ പ്രതികരണം. യൂത്ത് ലീഗ് പ്രവര്‍ത്തകരോടുള്ള അഭ്യര്‍ത്ഥനയെന്ന നിലക്കും ഫിറോസ് പ്രതികരിച്ചു.

'യൂത്ത് ലീഗ് പ്രവര്‍ത്തകരോടാണ്,
എരിവ് കയറ്റാനും എരി തീയില്‍ എണ്ണയൊഴിക്കാനും ഫേസ്ബുക്കില്‍ വികാര ജീവികളൊരുപാടുണ്ടാകും. അവരുടെ വാക്ക് കേട്ട് എടുത്ത് ചാടരുത്. നിങ്ങളെ സംയമന പാര്‍ട്ടി എന്നും കഴിവു കെട്ടവരെന്നും അവരാക്ഷേപിക്കും. അവഗണിച്ചേക്കുക.
നമ്മുടെ ഒന്നാമത്തെയും രണ്ടാമത്തെയും മൂന്നാമത്തെയും താല്‍പ്പര്യം ഈ നാടിന്റെ സമാധാനമാണ്. സൗഹാര്‍ദ്ദമാണ്. മറക്കരുത്', എന്നാണ് ഫിറോസ് കുറിച്ചു.

facebook twitter