തിരുവനന്തപുരം: പോലീസുകാരെ ആക്രമിക്കുകയും പോലീസ് ജീപ്പ് തകർക്കുകയും ചെയ്ത കേസിൽ യുവാവ് അറസ്റ്റിൽ. കല്ലറ സ്വദേശിയായ അമ്പാടി (30) ആണ് പോലീസിനെ കയ്യേറ്റം ചെയ്തതിനും പൊതുമുതൽ നശിപ്പിച്ചതിനും റിമാൻഡ് ചെയ്യപ്പെട്ടത്. ഒരു സ്ത്രീയുടെ വീട്ടിൽ അതിക്രമിച്ച് കയറി അസഭ്യം പറഞ്ഞ കേസിലെ പ്രതിയെ കസ്റ്റഡിയിലെടുക്കാൻ ശ്രമിക്കുന്നതിനിടെയാണ് സംഭവം.
പനവൂർ ആനായിക്കോണത്തെ ഒരു വീട്ടിൽ അതിക്രമിച്ച് കയറി സ്ത്രീയെ അസഭ്യം പറഞ്ഞതിന് അമ്പാടിയെ നാട്ടുകാർ തടഞ്ഞുവച്ചിരുന്നു. ഈ വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ പോലീസുകാർ ഇയാളെ കസ്റ്റഡിയിലെടുക്കാൻ ശ്രമിച്ചു. എന്നാൽ, മദ്യലഹരിയിലായിരുന്ന അമ്പാടി പോലീസുകാരെ അസഭ്യം പറയുകയും കൈയേറ്റം ചെയ്യാനും ശ്രമിച്ചു. ഇതിനിടെ പോലീസ് ജീപ്പിന്റെ ചില്ല് അടിച്ചു തകർക്കുകയും ചെയ്തു.
Trending :