തിരുവനന്തപുരം : തിരുവനന്തപുരത്ത് നിന്നും എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ. വിഴിഞ്ഞം ടൌൺഷിപ്പ് കോളനിയിൽ താമസം ജസീമിനെ (35) യാണ് അറസ്റ്റ് ചെയ്തത്. കൈമനത്ത് വച്ച് പിടികൂടിയ ഇയാളിൽ നിന്നും 02.08 ഗ്രാം എംഡിഎംഎയാണ് പിടികൂടിയത്. കരമന പൊലീസും സിറ്റി ഷാഡോ പൊലീസും ചേർന്ന് നടത്തിയ പരിശോധനയിലാണ് ജസീമിനെ പിടികൂടിയത്. ഓപ്പറേഷൻ ഡി ഹണ്ടിന്റെ ഭാഗമായി നടത്തിയ റെയ്‌ഡിലാണ് ഇയാൾ പിടിയിലായത്.